AUTO
ജൂലൈയിലെ കാർ വിൽപ്പനയിൽ മുന്നിൽ ഈ പടക്കുതിര! മറ്റു മോഡലുകൾ ഇവയാണ്

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന വിഭാഗങ്ങളിലൊന്നാണ് സബ് 4 മീറ്റര്‍ എസ്യുവികള്. പ്രധാന വാഹന നിര്‍മാതാക്കള്‍ക്കെല്ലാം ഈ വിഭാഗത്തില്‍ അവരുടെ പടക്കുതിരകളായ മോഡലുകളുണ്ട്. 2026 ജൂലൈയിലെ കാര്‍ വില്പനയുടെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ സബ് 4 മീറ്റര്‍ എസ്യുവികളില് വില്പനയുടെ അടിസ്ഥാനത്തില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ ജനപ്രിയ മോഡലുകളെ പരിചയപ്പെടാം. ടാറ്റ പഞ്ച്ടാറ്റ മോട്ടോഴ്സിന്റെ അഭിമാന മോഡലാണ് ടാറ്റ പഞ്ച്. വില്പനയില് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ടാറ്റ പഞ്ച് ജൂലൈയിലും ഏറ്റവും മുന്നിലുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ജൂലൈയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സബ് 4 മീറ്റര്‍ എസ്യുവിയാണ് ടാറ്റ പഞ്ച്. 21,313 ടാറ്റ പഞ്ചുകളാണ് ജൂലൈയില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂലൈയെ അപേക്ഷിച്ച് 97.6ശതമാനത്തിന്റെ അതിഗംഭീര വളര്‍ച്ച നേടാനും പഞ്ചിനായി. ഈ സെഗ്മെന്റില്‍ 18.3 ശതമാനം വിപണി വിഹിതവും ടാറ്റ പഞ്ചിന് അവകാശപ്പെട്ടതാണ്. 1.2 ലീറ്റര്‍ എന്‍എ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങള്‍ക്ക് പുറമേ ടര്‍ബോ പെട്രോള്‍ ഓപ്ഷനും ടാറ്റ നല്‍കുന്നുണ്ട്. പഞ്ചിന്റെ ഇവി പതിപ്പിനും മികച്ച പ്രതികരണമുണ്ട്. വകഭേദങ്ങളിലെ വൈവിധ്യവും മികച്ച സുരക്ഷയും കരുത്തന് ലുക്കുമായി പഞ്ച് മുന്നേറുകയാണ്. മാരുതി ഫ്രോങ്ക്സ്ടാറ്റ നെക്സോണ്മൂന്നാം സ്ഥാനത്തുള്ളതും ടാറ്റയുടെ തന്നെ മോഡലായ നെക്സോണാണ്. മികച്ച സുരക്ഷയും ഫീച്ചറുകളും വകഭേദങ്ങളുടെ വൈവിധ്യവും കൊണ്ട് വിപണി പിടിച്ച ടാറ്റ നെക്സോണിന് ടാറ്റ നല്കിയ അപ്ഡേറ്റുകളും പിന്നീട് തുണയായി. 2026 ജൂലൈയില്‍ 17,471 യൂണിറ്റ് നെക്സോണാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് വില്പനയില് 36.2 ശതമാനത്തിന്റെ വളര്‍ച്ച. ഈ സെഗ്മെന്റിന്റെ 15 ശതമാനം വിപണിവിഹിതവും നെക്സോണിന് അവകാശപ്പെട്ടതാണ്.
Sports ⏭️


