SPORTS

കിരീടം ചൂടി ക്യാപ്റ്റൻ ഇഷാൻ, വൈസ് ക്യാപ്റ്റൻ വൈഭവ്; 1000+ സ്കോറുമായി ദുലീപ് ട്രോഫി ചാംപ്യന്മാരായി ഈസ്റ്റ് സോൺ


ചെന്നൈ ∙ ദുലീപ് ട്രോഫി കിരീടം ചൂടി ഈസ്റ്റ് സോൺ. ഫൈനലിൽ സൗത്ത് സോണിനെതിരായ മത്സരം സമനിലയിൽ കലാശിച്ചതോടെ ആദ്യ ഇന്നിങ്സ് ലീഡിന്റെ ബലത്തിലാണ് ഈസ്റ്റ് സോൺ ചാംപ്യന്മാരായത്. സ്കോർ: ഈസ്റ്റ് സോൺ 708, 7ന് 388. ദക്ഷിണ മേഖല 336. അഞ്ചാം ദിനം 5ന് 212 എന്ന നിലയിൽ ബാറ്റിങ് രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച് ഈസ്റ്റ് സോണിനു വേണ്ടി കൂനൈൻ ഖുറൈഷി (190 പന്തിൽ 116*) സെഞ്ചറിയുമായി പുറത്താകാതെനിന്നു. രണ്ട് ഇന്നിങ്സുകളിലുമായി ഈസ്റ്റ് സോൺ 1096 റൺസാണ് നേടിയത്.ആദ്യ ഇന്നിങ്സിലെ ഇരട്ട സെഞ്ചറിക്കു (270) പിന്നാലെ രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറിയുമായി (80) തിളങ്ങിയ ക്യാപ്റ്റൻ ഇഷാൻ കിഷന്റെ ബലത്തിലാണ് ഈസ്റ്റ് സോണിന്റെ കിരീടനേട്ടം. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ആദ്യ ഇന്നിങ്സിൽ 44 റൺസെടുത്ത വൈഭവ്, രണ്ടാം ഇന്നിങ്സിൽ 8 റൺസെടുത്ത് പുറത്തായിരുന്നു. ഇഷാൻ കിഷന് ഇതു തുടർച്ചയായ രണ്ടാം ആഭ്യന്തര ട്രോഫിയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇഷാന്റെ നേതൃത്വത്തിൽ ജാർഖണ്ഡ് സയ്യിദ് മുഷ്താഖ് അലി ട്രോഫി സ്വന്തമാക്കിയിരുന്നു.പിന്നാലെ ദക്ഷിണ മേഖലയെ ഫോളോ–ഓണിന് അയയ്ക്കാതെ രണ്ടാം ഇന്നിങ്സിന് ഇറങ്ങാൻ കിഴക്കൻ മേഖല തീരുമാനിച്ചു. എന്നാൽ തുടക്കത്തിൽ തന്നെ ഓപ്പണർ വൈഭവ് സൂര്യവംശിയെയും (8) അഭിമന്യു ഈശ്വരനെയും (3) നഷ്ടമായ കിഴക്കൻ മേഖലയെ മൂന്നാം വിക്കറ്റിൽ ശിഖർ മോഹനൊപ്പം (52) 126 റൺസ് ചേർത്ത ഇഷാൻ കിഷനാണ് മികച്ച സ്കോറിലേക്ക് എത്തിച്ചത്.


Auto ⏭️

Back to top button