NEWS

‘ന്റെ കുഞ്ഞുങ്ങളുടെ കണ്ണീർ കണ്ടെങ്കിലും…’: ഗൾഫിൽ അറിയാത്ത കമ്പനിയുടെ ‘ഉടമസ്ഥ’; നാട്ടുകാരുടെ ചതിയിൽ മലയാളി കുടുംബത്തിന് നരകയാതന!


അജ്മാൻ ∙ സമൂഹമാധ്യമത്തിലെ പരസ്യം കണ്ട് വീസ വാങ്ങി കുടുക്കിൽപ്പെടരുതെന്ന് ദുബായ് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുമ്പോഴും ഇത്തരം തട്ടിപ്പുകളിൽപ്പെട്ട് ജീവിതം പ്രതിസന്ധിയിലാകുന്നവരേറെ. ഏറ്റവുമൊടുവിൽ, ഉപജീവനത്തിനായി മരുഭൂമിയിലെത്തി ഒടുവിൽ സ്വന്തം നാട്ടുകാരുടെ തന്നെ ആസൂത്രിത ചതിയിൽപ്പെട്ട് നരകയാതന അനുഭവിക്കുകയാണ് അജ്മാനിലെ ഒരു മലയാളി കുടുംബം.അജ്മാനിൽ ജോലി ചെയ്യുന്ന മകളെ സഹായിക്കാനും കൊച്ചുമക്കളെ പരിചരിക്കാനുമായി യുഎഇയിലെത്തിയ തിരുവനന്തപുരം സ്വദേശിനിയായ 67 വയസ്സുകാരിയാണ് വൻ തട്ടിപ്പ് സംഘത്തിന്റെ വലയിൽ കുടുങ്ങിയത്. ബിസിനസ് സർവീസ് കേന്ദ്രത്തിന്റെ വ്യാജ പരസ്യത്തിൽ വിശ്വസിച്ച് മകൾ എടുത്ത പാർട്ണർ വീസ ഒടുവിൽ ഇവർ അറിയാത്ത കമ്പനിയുടെ ഉടമസ്ഥതയും ആറ് പേരുടെ തൊഴിൽ വീസാ ബാധ്യതയുമായി മാറുകയായിരുന്നു.∙ ഒരൊപ്പു പോലും ചാർത്താതെ കമ്പനിയുടമയാകുന്ന മാജിക് 2024 മേയ് 29-ന് വീസാ കാലാവധി അവസാനിക്കാറായപ്പോഴാണ് തട്ടിപ്പിന്റെ ആഴം കുടുംബം തിരിച്ചറിയുന്നത്. വീസ പുതുക്കി നൽകാം എന്ന് പറഞ്ഞ് സ്ഥാപനാധികൃതർ വയോധികയെയും മകളെയും മാസങ്ങളോളം കാത്തിരിപ്പിച്ചു. കയ്യിലുള്ള തുക ചെലവഴിച്ച് ടാക്സി വിളിച്ച് കൊച്ചുമകളുമായി സ്ഥാപനത്തിന്റെ ഓഫിസിൽ പലദിവസങ്ങളിലായി മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഇവർ മറുപടിയൊന്നും നൽകിയില്ല. ഒടുവിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.


Fashion ⏭️

Back to top button