SPORTS

‘ജീവിതം ആസ്വദിക്കാൻ സാധിക്കുന്നില്ല: വിരാട് കോലിയും അനുഷ്കയും ഇന്ത്യ വിടാൻ കാരണം വെളിപ്പെടുത്തി സുഹൃത്ത്


മുംബൈ∙ ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി കുടുംബത്തോടൊപ്പം ലണ്ടനിലാണു താമസിക്കുന്നത്. ഏകദിന ഫോർമാറ്റിൽ മാത്രം കളിക്കുന്ന കോലി മത്സരങ്ങളുള്ള സമയത്ത് ഇന്ത്യയിലേക്കു വന്ന്, പരമ്പരകൾക്കു ശേഷം യുകെയിലേക്കു തന്നെ തിരികെ പോകുകയാണു ചെയ്യുന്നത്. ഇന്ത്യന്‍ പ്രീമിയർ ലീഗിന്റെ സമയത്തും കോലി ഇന്ത്യ സന്ദർശിക്കാറുണ്ട്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ലണ്ടനിലെ കോലിയുടെ മേൽവിലാസവും പുറത്തുവിട്ടിട്ടില്ല. ലണ്ടനില്‍ സാധാരണക്കാരെപ്പോലെ നടക്കുന്ന കോലിയുടേയും ഭാര്യ അനുഷ്ക ശർമയുടെയും ദൃശ്യങ്ങൾ പല തവണ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.‘‘വിരാട് കോലി ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ്. ഞങ്ങൾ കുറെ തവണ കണ്ടിട്ടുണ്ട്. മാന്യനായ വ്യക്തിയാണ്. ഞാൻ ഒരു ദിവസം അനുഷ്ക ശർമയുമായി സംസാരിച്ചിരുന്നു. ഇന്ത്യയിൽ അവരുടെ വിജയകരമായ ജീവിതം ആസ്വദിക്കാൻ സാധിക്കുന്നില്ലെന്നാണ് അനുഷ്കയുടെ നിലപാട്. ഞങ്ങൾ അതിനെ പിന്തുണച്ചു. കാരണം ഇന്ത്യയിൽ അവർ എന്തു ചെയ്താലും ആളുകൾ പിന്നാലെയുണ്ടാകും. അതുകൊണ്ട് ലണ്ടനിലേക്കു പോകുകയാണെന്നാണ് അനുഷ്ക എന്നോടു പറഞ്ഞത്.’’– ശ്രീറാം പ്രതികരിച്ചു.


Auto ⏭️

Back to top button