CINEMA

ആകാശത്തോളം സ്വപ്നവുമായി ദുൽഖറിന്റെ കൃഷ്ണ

ആകാശംലോ ഒക താര’ ടീസർ

ദുൽഖർ സൽമാൻ നായകനായി പവൻ സാദിനേനി സംവിധാനം തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ യുടെ ടീസർ പുറത്ത്. ദുൽഖർ സൽമാനും നായിക സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ നടത്തുന്ന യാത്രയാണ് അവതരിപ്പിക്കുന്നതെന്ന് ടീസർ സൂചന നൽകുന്നു. സമൂഹം കൽപ്പിച്ചു നൽകിയ ജീവിതത്തിന്റെ, സ്വപ്നങ്ങളുടെ അതിർവരമ്പുകൾ എല്ലാം ഭേദിച്ചു തന്റെ ലക്ഷ്യത്തിനായി മുന്നേറുന്ന കല്പനയുടെയും, അതിനായി കൈ, മെയ് മറന്ന് അവൾക്കൊപ്പം നിൽക്കുന്ന കൃഷ്ണയുടെയും കഥയാണ് ചിത്രം പറയുന്നത്.

ദുൽഖ‌ർ ആണ് കൃഷ്ണ. പ്രണയം, ഫീൽ ഗുഡ് നിമിഷങ്ങൾ എന്നിവയും കോർത്തിണക്കി പ്രേക്ഷകരുടെ മനസ്സ് നിറക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുകയെന്നും ടീസർ കാണിച്ചു തരുന്നുണ്ട്. നവംബർ 20ന് പാൻ ഇന്ത്യൻ റിലീസായി പ്രദർശനത്തിന് എത്തും .ശ്രുതി ഹാസൻ , മുരളി ശർമ, സ്വാസിക എന്നിവരാണ് മറ്ര് താരങ്ങൾ. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം – സുജിത് സാരംഗ്, സംഗീതം – ജി വി പ്രകാശ് കുമാർ, എഡിറ്റർ – പ്രവീൺ കെ.എൽ, പി.ആർ.ഒ – ശബരി.


Business ⏭️

Back to top button