NEWS
കുമ്പളം ടോൾപ്ലാസയിൽ വാഹനിര അനന്തമായി നീളുന്നതിൽ പരിഹാരമാകുന്നില്ല; ടോൾ പ്ലാസ അരൂരിലേക്ക് മാറ്റണണമെന്ന് ആവശ്യം

കുമ്പളം ∙ ടോൾപ്ലാസയിൽ വാഹനിര അനന്തമായി നീളുന്നതിൽ ഇനിയും പരിഹാരമാകുന്നില്ല. ഫാസ്ടാഗ് ഇല്ലാതെ ടോൾ ബൂത്തിലേക്ക് എത്തുന്ന വാഹനങ്ങൾ യുപിഐ വഴി പണമടയ്ക്കുന്നതാണ് പലപ്പോഴും താമസത്തിനു കാരണമാകുന്നത്. നെറ്റ്വർക് തകരാറും പ്രശ്നമുണ്ടാക്കുന്നു. ഇത്തരം ഘട്ടങ്ങളിൽ വാഹന നിര 100 മീറ്ററിലേറെ നീണ്ടാൽ ആ ലെയ്നിലെ വാഹനങ്ങൾ ടോൾ നൽകാതെ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാർഗനിർദേശം പാലിക്കണമെന്നാണ് യാത്രികരുടെ ആവശ്യം. ടോൾ ആവശ്യമില്ലാത്ത ഓട്ടോറിക്ഷകൾക്ക് പോകാനായി സജ്ജീകരിച്ച മാർഗത്തിൽ ഇരുമ്പ് പോസ്റ്റ് സ്ഥാപിച്ച് വീതി നിജപ്പെടുത്തിയിട്ടുണ്ട്. ഇടുങ്ങിയ വഴിയിലൂടെ ഓട്ടോറിക്ഷ കടന്നു പോകുമ്പോൾ ഇരുമ്പ് പോസ്റ്റിൽ ഉരസി പെയിന്റ് പോകുന്നതായി ഓട്ടോഡ്രൈവർമാർ പറയുന്നു. ടോൾപ്ലാസയുടെ തെക്ക് വശത്തായി വഴിയോര കച്ചവടക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇവിടെ റോഡരികിൽ വാഹനങ്ങൾ നിർത്തുന്നത് കൂട്ടിയിടിക്കും കാരണമാകുന്നു.
Fashion ⏭️




