SPORTS

മക്കളെ, ഭുവി വന്നു! വിൻഡീസിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിനുള്ള ടീമിൽ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തി ബിസിസിഐ


ബെംഗളൂരു ∙ വെസ്റ്റിൻഡീസിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ പേസർ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തിയതായി ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. പേസർ അർഷ്ദീപ് സിങ്ങിന്റെ തോളിനു പരുക്കേറ്റതിനെ തുടർന്നാണ് മുൻകരുതലായി ഭുവനേശ്വറിനെ ടീമിലുൾപ്പെടുത്തിയത്. അർഷ്ദീപ് അവസാന മത്സരത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ മത്സരത്തിന് തൊട്ടുമുൻപ് മാത്രമായിരിക്കും തീരുമാനമെടുക്കുകയെന്നും ബിസിസിഐ അറിയിച്ചു.നേരത്തെ, ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തിയിരുന്നു. 4 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ദേശീയ ടീമിലേക്ക് ഭുവനേശ്വർ കുമാർ തിരിച്ചെത്തിയത്. 2022ൽ ന്യൂസീലൻഡിനെതിരെയായിരുന്നു ഭുവനേശ്വറിന്റെ അവസാന രാജ്യാന്തര മത്സരം. ഐപിഎലിലുൾപ്പെടെ മിന്നും പ്രകടനം പുറത്തെടുത്തതോടെയാണ് വെറ്ററൻ താരത്തിന് വീണ്ടും അവസരം ലഭിച്ചത്. വെസ്റ്റിൻഡീസിനെതിരായ അവസാന മത്സരത്തിനുള്ള ടീമിൽ ഉൾപ്പെട്ടതോടെ ഭുവനേശ്വറിന്റെ ‘കം ബാക്’ അൽപം നേരത്തെയായേക്കും.വെസ്റ്റിൻഡീസിനെതിരായ അഞ്ചാം ട്വന്റി20ക്കുള്ള ഇന്ത്യൻ ടീം ടീം:


Auto ⏭️

Back to top button