NEWS

‘അവളെ തീർത്തു’: പിരിഞ്ഞതിനുശേഷം സഹപ്രവർത്തകനെ പ്രണയിച്ചതിൽ പക; മുൻഭാര്യയെ കുത്തിക്കൊന്ന് ഇന്ത്യൻ വംശജൻ


ഷിക്കാഗോ∙ യുഎസിൽ മുൻഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജൻ പിടിയിൽ. അങ്കുർ പട്ടേൽ എന്ന മുപ്പത്തിയൊന്നുകാരനാണ് പിടിയിലായത്. അങ്കുറുമായി പിരിഞ്ഞതിനുശേഷം മുൻഭാര്യ അവരുടെ സഹപ്രവർത്തകനുമായി പ്രണയത്തിലായതിൽ കുപിതനായാണ് അങ്കുർ ക്രൂരകൃത്യം ചെയ്തത്. ഷിക്കാഗോയിൽ ഓഗസ്റ്റിലായിരുന്നു സംഭവം. ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിച്ചിരുന്ന അങ്കുർ മേയിലാണ് ഭാര്യയുമായി പിരിയുന്നത്. അങ്കുറുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷം യുവതി തന്റെ സഹപ്രവർത്തകനുമായി പ്രണയത്തിലാകുകയും ലൂസിയാനയിലേക്ക് താമസം മാറ്റുകയും ചെയ്തു. മകളെ അങ്കുറിനൊപ്പം താമസിക്കാനും യുവതി അനുവദിച്ചിരുന്നു. മുൻഭാര്യ മറ്റൊരാളുമായി പ്രണയത്തിലായെന്ന് അറിഞ്ഞതോടെ ഇരുവരെയും കൊല്ലുമെന്ന് അങ്കുർ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. മകളോട് സംസാരിക്കാനോ കാണാനോ യുവതിയെ അനുവദിക്കാതിരുന്നത് പലതവണ തർക്കത്തിനുമിടയാക്കി. കൊലപാതകത്തിന് രണ്ടാഴ്ച മുൻപ് യുവതിയെ അറിയിക്കാതെ അങ്കുർ മകളെ ഇന്ത്യയിലേക്ക് അയച്ചു. തുടർന്ന് മകളെ കാണിക്കാമെന്നു പറഞ്ഞ് യുവതിയെ അങ്കുർ വിളിച്ചുവരുത്തുകയായിരുന്നു.


Fashion ⏭️

Back to top button