SPORTS
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ നാലു ക്വാർട്ടർ പോരാട്ടങ്ങളും മഴയിൽ ഒലിച്ചു പോയി! ഇന്ത്യയ്ക്ക് എതിരാളികളായി

നഗോയ∙ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. ചൊവ്വാഴ്ച കൊറൊഗി സ്പോർട്സ് പാർക്കിൽ നടക്കേണ്ടിയിരുന്ന ശ്രീലങ്ക– നേപ്പാൾ ക്വാർട്ടർ ഫൈനൽ മത്സരം മഴ കാരണം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. ഇതോടെ ഐസിസി റാങ്കിങ്ങിൽ മുന്നിലുള്ള ശ്രീലങ്കയ്ക്ക് സെമി ഫൈനൽ ബര്‍ത്ത് ഉറപ്പായി. ട്വന്റി20 റാങ്കിങ്ങിൽ ശ്രീലങ്ക ഒൻപതാം സ്ഥാനത്തും നേപ്പാൾ 14–ാമതുമാണ്. വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെയും ബംഗ്ലദേശ് പാക്കിസ്ഥാനെയും നേരിടും.പുരുഷ ക്രിക്കറ്റ് മത്സരങ്ങളുടെ തുടക്കം മുതൽ നഗോയയിൽ പെയ്യുന്ന മഴ മോശം രീതിയിൽ ബാധിക്കുന്നുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിന്റെ അവസാന മത്സരം മഴയെ തുടർന്ന് 15 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. ജപ്പാനെ പിന്തള്ളി നേപ്പാൾ ക്വാർട്ടറിലെത്തിയെങ്കിലും, ക്വാർട്ടർ ഫൈനലിൽ മഴ നേപ്പാളിനും തിരിച്ചടിയായി. നേരത്തേ കരുത്തരായ അഫ്ഗാനിസ്ഥാനെ അഞ്ചു വിക്കറ്റുകൾക്കു വീഴ്ത്തി മികച്ച രീതിയിലാണ് നേപ്പാൾ ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കു തുടക്കമിട്ടത്.
Auto ⏭️




