NEWS

വിഷ്ണു മടങ്ങിയെത്തിയത് സ്വപ്നങ്ങളുടെ ചിതയിലേക്ക്; ലാത്വിയയിൽ വച്ച് അപകടം ഉണ്ടായത് ഏപ്രിലിൽ


കൊല്ലം ∙ കുടുംബത്തിന്റെ മുഴുവൻ സ്വപ്‍നങ്ങളുമായി വിദേശത്തേക്ക് യാത്രയായ വിഷ്ണു മോഹൻപിള്ള മടങ്ങിയെത്തിയെത്തുന്നത് ആ സ്വപ്നങ്ങളുടെ ചിതയിലേക്ക്. യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് അ‍ഞ്ച് മാസത്തിൽ അധികം അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന എംടെക് വിദ്യാർഥി വിഷ്ണു മോഹൻ പിള്ളയുടെ (29) മൃതദേഹം ഇന്നലെ രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. ഓഗസ്റ്റ് 31നാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ സംസ്കാരം നടന്നു പാരിപ്പള്ളി ജവാഹർ ജംക്‌ഷൻ എംഎസ് നിവാസിൽ മോഹനൻ പിള്ള–ബിന്ദു മാലിനി ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരി: ആർച്ച.കഴിഞ്ഞ ഏപ്രിൽ 2ന് ലാത്വിയ തലസ്ഥാനമായ റിഗയിൽ കാർ അപകടത്തിലാണ് പരുക്കേറ്റത്. തുടർന്ന് റിഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരൂർ രാജധാനി എൻജിനീയറിങ് കോളജിലെ ബിടെക് പൂർത്തിയാക്കിയാണ് മൂന്നര വർഷം മുൻപ് എംടെക് പഠനത്തിനായി ലാത്വിയയിലേക്ക് പോയത്. പഠനം പൂർത്തിയാക്കി മാൾട്ടയിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ദുരന്തം. ചികിത്സയ്ക്കായി വിഷ്ണുവിനെ നാട്ടിൽ എത്തിക്കാൻ ബന്ധുക്കൾ ശ്രമിച്ചിരുന്നു. ഈ ശ്രമം പരാജയപ്പെട്ടതോടെ പിതാവ് മോഹനൻ പിള്ള ലാത്വിയയിലേക്ക് പോയി. മരണ സമയത്ത് പിതാവ് ഒപ്പമുണ്ടായിരുന്നു. 


Fashion ⏭️

Back to top button