NEWS
കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി; അതീവ സുരക്ഷ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊല്ലം∙ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരെ കരിങ്കൊടി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതീവ സുരക്ഷയാണ് അമിത് ഷായ്ക്കായി ഒരുക്കിയിരുന്നത്. എന്നാൽ ഇതൊക്കെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു.
Fashion ⏭️




