SPORTS
സിറാജിന്റെ ബൗൺസർ കൊണ്ടു; കാര്യവട്ടത്തെ പരിശീലനത്തിനിടെ ശുഭ്മൻ ഗില്ലിന്റെ കൈയ്ക്കു പരുക്കേറ്റു

തിരുവനന്തപുരം ∙ പരിശീലനത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ കൈയ്ക്കു പരുക്കേറ്റു. നെറ്റ്സിൽ ബാറ്റു ചെയ്യുമ്പോൾ പേസർ മുഹമ്മദ് സിറാജ് എറിഞ്ഞ ബൗൺസർ വലതുകൈമുട്ടിനു മുകളിൽ കൊണ്ടാണു പരുക്കേറ്റത്. അതോടെ പരിശീലനം മതിയാക്കിയ ഗില്ലിനു ടീം ഫിസിയോ പ്രഥമ ശുശ്രൂഷ നൽകി. തുടർന്നുള്ള സമയം ഐസ് പാക്ക് വച്ച് വിശ്രമിക്കുകയായിരുന്നു അദ്ദേഹം. പരുക്ക് ഗുരുതരമല്ലെന്നാണു വിവരം.
Auto ⏭️




