NEWS
പ്രവാസികളേ, അടുക്കളയിലെ ഈ ‘പ്രിയങ്കരൻ’ ലഗേജിൽ ഉണ്ടെങ്കിൽ വൻ കുരുക്ക്; യുഎഇയിൽ കർശന നിയമം പ്രാബല്യത്തിൽ!

ദുബായ് ∙ വിമാനയാത്രകളിൽ ബാഗേജ് പായ്ക്ക് ചെയ്യുമ്പോൾ നിസ്സാരമെന്നു തോന്നുന്ന പല സാധനങ്ങളും വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിലോ കസ്റ്റംസിലോ വലിയ കുരുക്കായി മാറാറുണ്ട്. യാത്രക്കാരുടെയും രാജ്യത്തിന്റെയും സുരക്ഷ മുൻനിർത്തി യുഎഇയിലെ വിമാനത്താവളങ്ങളിൽ കർശന സുരക്ഷാ മാനദണ്ഡങ്ങളാണ് നടപ്പാക്കുന്നത്. രാജ്യാന്തര വിമാനയാത്രാ ചട്ടങ്ങൾക്കു പുറമേ യുഎഇയിലെ പ്രത്യേക നിയന്ത്രണങ്ങളും യാത്രക്കാർ അറിഞ്ഞിരിക്കണം.∙ ഹാൻഡ് ബാഗേജിൽ പാടില്ലാത്തവ നിരപരാധിയെന്നു തോന്നുന്ന മെഷറിങ് ടേപ്പ് പോലും ദുബായ് വിമാനത്താവളത്തിൽ ഹാൻഡ് ബാഗേജിൽ അനുവദിക്കില്ല. ആയുധമായി ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം. ക്രിക്കറ്റ് ബാറ്റ്, സ്കേറ്റ്ബോർഡ്, മീൻപിടിത്ത ചൂണ്ട തുടങ്ങിയ കായിക ഉപകരണങ്ങളും ക്യാബിൻ ബാഗേജിൽ അനുവദിക്കില്ല. കുട്ടികളുടെ കളിപ്പാട്ട തോക്കുകൾ, വില്ലും അമ്പും, ഡാർട്ടുകൾ എന്നിവയും സുരക്ഷാ പരിശോധനയിൽ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്.കഞ്ചാവും സിബിഡി (CBD) അടങ്ങിയ എണ്ണകളും മറ്റ് ഉൽപന്നങ്ങളും പൂർണമായും നിരോധിച്ചിട്ടുണ്ട്. പന്നിയിറച്ചി, ബേക്കൺ, ഹാം, പോർക്ക് ജെലാറ്റിൻ തുടങ്ങിയ ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങളുണ്ട്.
Fashion ⏭️


