NEWS

യോഗിക്ക് ഹാട്രിക് ഉറപ്പിക്കാൻ യുപിയിൽ ‘ബിഹാർ തന്ത്രം’ ഇറക്കാൻ ബിജെപി; നേരിടേണ്ടത് ഭരണ വിരുദ്ധ തരംഗത്തെ


ലക്നൗ ∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കുന്ന ഉത്തർപ്രദേശിൽ ബിഹാറിൽ പയറ്റിയ തന്ത്രം പുറത്തിറക്കാൻ ബിജെപിയുടെ ആലോചന. ഹാട്രിക് ജയം ലക്ഷ്യമിടുന്ന യോഗി സർക്കാരിനെ ഭരണത്തിൽ പിടിച്ചുനിർത്താനും ഭരണവിരുദ്ധ വികാരം പരമാവധി തടയാനും ബിഹാർ മോഡൽ തുണയാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.ബിഹാർ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം തടയാനായി മുൻപ് ആർജെഡി ഭരണകാലത്തെ ക്രമസമാധാന നിലയെ കുറിച്ച് ബിജെപി വ്യാപക പ്രചാരണം അഴിച്ചുവിട്ടിരുന്നു. ‘ജംഗിൾ രാജിനെ ഓർമയുണ്ടോ’ എന്ന വാക്കുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രചാരണത്തിൽ ഉപയോഗിച്ചു. ഇതിനു സമാനമായി യുപിയിൽ മുൻപ് സമാജ്‌വാദി പാർട്ടിയുടെ ഭരണകാലത്തെ ക്രമസമാധാന നിലയെ കുറിച്ചുള്ള പരാതികൾ പ്രചാരണത്തിലൂടെ ആളുകളിലേക്ക് എത്തിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. പാർട്ടിയിലെ ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ചുകൊണ്ടു ഹിന്ദുസ്ഥാൻ ടൈംസാണ് ഈ പ്രചാരണ തന്ത്രം റിപ്പോർട്ട് ചെയ്യുന്നത്.


Fashion ⏭️

Back to top button