NEWS
ഒന്നേമുക്കാൽ കിലോയോളം തൂക്കമുള്ള ആനക്കൊമ്പ് വിൽക്കാൻ ശ്രമം: 5 പേർ പിടിയിൽ

ബത്തേരി∙ ആനക്കൊമ്പുകൾ വിൽക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് 5 പേർ വനംവകുപ്പിന്റെ പിടിയിൽ. വടക്കനാട് പണയമ്പം തെക്കേക്കുന്നത്ത് ഷെമിൻ ഫ്രാൻസിസ്(32), ചെതലയം ആറാംമൈൽ വെട്ടുപാറപ്പുറത്ത് അഭിലാഷ്(44), കുറിച്യാട് സ്വദേശികളായ രാജേഷ് (35), ബാലൻ(54), പണയമ്പം സ്വദേശി ജിത്തു(27) എന്നിവരാണ് പിടിയിലായത്. ഷെമിൻ, അഭിലാഷ് എന്നിവരിൽ നിന്ന് 2 ആനക്കൊമ്പുകളും ഒപ്പം ചെറിയ ഒരു കഷണവും കണ്ടെടുത്തു. ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് നാലോടെ ചെതലയത്തെ ഹോംസ്റ്റേയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.തിരുവനന്തപുരം ഫോറസ്റ്റ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപറ്റ ഫ്ലയിങ് സ്ക്വാഡും കുറിച്യാട് റേഞ്ച് അധികൃതരും ഇരുളം, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും ചേർന്നാണ് ആനക്കൊമ്പുമായെത്തിയവരെ വലയിലാക്കിയത്.
Fashion ⏭️




