LIFESTYLE

ഒരൊറ്റ സവാള മതി: കത്തിയിലെയും പാത്രങ്ങളിലെയും തുരുമ്പും കറയും മാറി പുത്തൻപോലെ തിളങ്ങും


പ്രതീകാത്മക ചിത്രം

മിക്ക വീടുകളിലെയും ഒരു പ്രധാനപ്രശ്നമാണ് കത്തി, കത്രിക, സ്‌പൂണുകൾ തുടങ്ങിയ വസ്തുക്കൾ തുരുമ്പെടുത്ത് നശിക്കുന്നത്. പലപ്പോഴും അത്യാവശ്യത്തിന് ഉപയോഗിക്കാനെടുക്കുന്ന സമയത്താകും ഇത് ശ്രദ്ധയിൽപ്പെടുന്നത്. ഉപയോഗശൂന്യമെന്ന് കരുതി ഇവ കളയാറാണ് പതിവ്. എന്നാൽ ഇനിമുതൽ അങ്ങനെ ചെയ്യണ്ട. പകരം വലിയ പണചെലവില്ലാതെ എളുപ്പവഴിയിലൂടെ വീട്ടിൽ തന്നെ നിമിഷനേരം കൊണ്ട് തുരുമ്പും കറയും പൂർണമായി മാറ്റാം. ഇതിനായുള്ള ലളിതമായ ഒരു വിദ്യ പരിചയപ്പെടാം.

സവാള ഉപയോഗിച്ച് ഇരുമ്പ് പാത്രങ്ങളിലെയും വസ്തുക്കളിലെയും തുരുമ്പ് എളുപ്പത്തിൽ കളയാം. ഇതിനായി ആദ്യം ഒരു വലിയ സവാള എടുത്ത് അതിനായി രണ്ടായി മുറിക്കുകയോ ചെറിയ കഷ്ണങ്ങളാക്കുകയോ ചെയ്യണം. ഇനി ഇത് തുരുമ്പെടുത്ത കത്തിയിലോ സ്‌പൂണിലോ നന്നായി തേച്ചുപിടിപ്പിക്കണം.

സവാളയുടെ നീര് തുരുമ്പുള്ള ഭാഗങ്ങളിൽ എല്ലായിടത്തും എത്തുന്ന രീതിയിൽ നന്നായി ഉരസേണ്ടതാണ്. ശേഷം ഒരു സ്ക്രബ്ബറിൽ അൽപ്പം ഡിഷ്‌വാഷ് ലിക്വിഡ് ഒഴിച്ച് ഇതുവച്ചും നന്നായി ഉരച്ചുവൃത്തിയാക്കാം. സവാളയുടെ നീര് ഉള്ളതിനാൽ കറയും തുരുമ്പും പെട്ടെന്ന് ഇളകിപോകും.

കുറച്ചുസമയം നന്നായി സ്ക്രബ്ബ് ചെയ്ത ശേഷം വെള്ളത്തിൽ കഴുകി ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കാം. ഈ എളുപ്പവഴിയിലൂടെ എത്ര കഠിമായ തുരുമ്പും കറയും നിഷ്പ്രയാസം മാറി പുത്തൻപോലെ തിളങ്ങുന്നു. അടുക്കളയിലെ ജോലി കൂടുതൽ എളുപ്പമാക്കാനും ഇതുവഴി സാധിക്കുന്നു.

English Summary

A practical home remedy utilizing onions can effectively remove rust and stubborn stains from common kitchen items such as knives, scissors, and spoons. The method involves rubbing cut onion on rusted surfaces, followed by scrubbing with dishwash liquid. This cost-effective technique quickly restores metallic tools, preventing premature disposal and simplifying kitchen maintenance.
RELATED TOPICS: ONION CLEANING HACK, KITCHEN HACK, ONION STAIN REMOVER, HOME AND TIPS


News ⏭️

Back to top button