NEWS
‘തെറ്റിദ്ധരിച്ചവരെ മാറ്റാൻ കഴിയില്ല, പറഞ്ഞത് വ്യക്തം’: സിജെപി സമരത്തെ പിന്തുണച്ചതില്‍ ഉറച്ച് വിസ്മയ മോഹന്‍ലാല്‍

കൊച്ചി∙ സിജെപി സമരത്തെ പിന്തുണച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിസ്മയ മോഹന്‍ലാല്‍. പറഞ്ഞത് എന്താണെന്നു തനിക്ക് വ്യക്തമാണെന്നും തെറ്റിദ്ധരിച്ചവരെ മാറ്റാൻ കഴിയില്ലെന്നും വിസ്മയ മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിസ്മയയുടെ ആദ്യ ചിത്രമായ ‘തുടക്കം’ റിലീസാകുന്നതിനു മുന്നോടിയായുള്ള അഭിമുഖത്തിൽ മാതാപിതാക്കളായ മോഹൻലാലിനും സുചിത്ര മോഹൻലാലിനും ഒപ്പം സംസാരിക്കുകയായിരുന്നു അവർ. \‘‘എനിക്ക് എന്നെ മാത്രമേ നിയന്ത്രിക്കാനാവൂ. എന്റെ വാക്കുകളെ മാത്രമേ നിയന്ത്രിക്കാനാവൂ. മറ്റാരെയും നിയന്ത്രിക്കാനാവില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ അലോസരപ്പെടുത്താറില്ല. എനിക്ക് എന്റെ ഊർജം നഷ്ടപ്പെടുത്താന്‍ താല്‍പര്യമില്ല’’ – വിസ്മയ പറഞ്ഞു.
Fashion ⏭️


