NEWS

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ലോക് ഭവന് ചുറ്റും 1 കി.മീ പരിധിയിൽ ഡ്രോൺ നിരോധനം


തിരുവനന്തപുരം∙ ഉപരാഷ്ട്രപതി ഓഗസ്റ്റ് 30, 31 തീയതികളിൽ തിരുവനന്തപുരം സന്ദർശിച്ച് വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ലോക് ഭവന് ചുറ്റുമുള്ള 1 കിലോമീറ്റർ വ്യോമപരിധി റെഡ് സോണായി പ്രഖ്യാപിച്ചു.ഡ്രോൺ ഉൾപ്പെടെയുള്ള റിമോട്ട് കൺട്രോൾ ഉപകരണങ്ങളിൽ നിന്നുള്ള സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിനും വി.ഐ.പി. സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഡ്രോൺ റൂൾസ്, 2021-ലെ ചട്ടം 24 പ്രകാരമാണ് നടപടി. തിരുവനന്തപുരം സിറ്റി പൊലീസ് ജില്ലാ പരിധിയിൽ വൈസ് പ്രസിഡന്റിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വ്യോമമേഖല റെഡ് സോണായി പ്രഖ്യാപിച്ചത്.


Fashion ⏭️

Back to top button