NEWS

എയിംസ്: വെള്ളൂരും പരിഗണനാ പട്ടികയിൽ; കോട്ടയം – എറണാകുളം റോഡിനു സമീപം ആരെയും ഒഴിപ്പിക്കാതെ 200 ഏക്കർ സ്ഥലം


വെള്ളൂർ ∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പരിഗണനാ പട്ടികയിലേക്കു വെള്ളൂരും. എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി നിർദേശം തയാറാക്കാൻ ആരോഗ്യമന്ത്രി കെ.മുരളീധരൻ പ്രിൻസിപ്പൽ സെക്രട്ടറിക്കു നൽകിയ പട്ടികയിലാണ് വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (കെപിപിഎൽ) സ്ഥലവും ഉൾപ്പെടുത്തിയത്.കെ.ബിനിമോൻ എംഎൽഎ, മന്ത്രി അനൂപ് ജേക്കബ്, പെരുവ ജനകീയ പ്രതികരണ വേദി എന്നിവർ നൽകിയ ഭൂവിനിയോഗ നി‍ർദേശം പരിഗണിക്കാനാണു മന്ത്രിയുടെ നിർദേശം. മറ്റ് ആറുപേരുടെ വിവിധ സ്ഥലങ്ങൾക്കു വേണ്ടിയുള്ള നിർദേശങ്ങൾക്ക് ഒപ്പമാണ് വെള്ളൂരിനു വേണ്ടിയുള്ള നിർദേശവും പരിഗണിക്കുന്നത്. പരിഗണിക്കുന്ന 9 നിർദേശങ്ങളിൽ 3 എണ്ണവും വെള്ളൂരിനു വേണ്ടിയുള്ളതാണെന്ന പ്രത്യേകതയുമുണ്ട്.


Source link

Back to top button