BUSINESS

ഇന്ത്യയില്‍ 942 രൂപ, വിദേശത്ത് 2300 രൂപ കടക്കും; ആഗോള തലത്തില്‍ ഗാര്‍ഹിക എല്‍പിജി വിലയിലെ വ്യത്യാസം ഇങ്ങനെ


ഇന്ത്യയില്‍ 14.2 കിലോ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 942 രൂപ ഈടാക്കുമ്പോള്‍, ബ്രസീലിലും സ്‌പെയിനിലും ഇതിന്റെ വില 2,300 രൂപ കടക്കുന്നു. വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ പാചകവാതക നിരക്ക് ഗണ്യമായി കുറഞ്ഞുനില്‍ക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡി നയങ്ങളും, എണ്ണക്കമ്പനികളുടെ പ്രത്യേക വിലനിര്‍ണ്ണയ രീതികളുമാണ്. എന്നാല്‍ ജനങ്ങളുടെ വരുമാനവും ജീവിതച്ചെലവും കൂടി പരിഗണിച്ചാലേ ഇതിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ.എല്‍പിജി വിലയിലെ വ്യത്യാസം2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ (ഡല്‍ഹിയില്‍) ഒരു 14 കിലോ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില 942 രൂപയാണ്. എന്നാല്‍ ഇതേ സിലിണ്ടറിന് മെക്‌സിക്കോയില്‍ 1,513 രൂപയും, ബ്രസീലില്‍ 2,327 രൂപയും, സ്‌പെയിനില്‍ 2,328 രൂപയുമാണ് ചെലവ്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ പാചകവാതക വില വളരെ കുറവാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ മെക്‌സികോയില്‍ 14 കിലേ സിലിണ്ടറിന് 571 രൂപയും, ബ്രസീലില്‍ 1,385 രൂപയും, സ്‌പെയിനില്‍ 1,386 രൂപയും കൂടുതലാണ്.ഇന്ത്യയില്‍ ഗാര്‍ഹിക എല്‍പിജി വില കുറയാനുള്ള കാരണങ്ങള്‍സര്‍ക്കാര്‍ നയങ്ങളാണ് വില കുറയാനുള്ള പ്രധാന കാരണം. ഇന്ത്യയിലെ സര്‍ക്കാര്‍ നയങ്ങളും, എണ്ണക്കമ്പനികളുടെ വിലനിര്‍ണ്ണയ രീതികളും ആഭ്യന്തര സിലിണ്ടര്‍ വില കുറച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികളും, മറ്റ് സാമ്പത്തിക സഹായങ്ങളും ഉപഭോക്താക്കള്‍ നല്‍കേണ്ട അന്തിമ വില ഗണ്യമായി കുറയ്ക്കുന്നു.അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍- പ്രകൃതിവാതക വില, നികുതികള്‍, ഗതാഗതച്ചെലവ്, ഇറക്കുമതിച്ചെലവ്, കറന്‍സി വിനിമയ നിരക്ക് എന്നിവയും വിലയെ സ്വാധീനിക്കുന്ന മറ്റ് പ്രധാന കാരണങ്ങളാണ്.എന്തുകൊണ്ട് സര്‍ക്കാര്‍ വില നിയന്ത്രിക്കുന്നുവാണിജ്യ സിലിണ്ടറുകളുടെ വില എല്ലാ മാസവും മാറുമ്പോഴും, ഗാര്‍ഹിക സിലിണ്ടറുകളുടെ വില സര്‍ക്കാര്‍ ദീര്‍ഘകാലമായി സ്ഥിരമായി നിലനിര്‍ത്തുന്നു. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയിലുണ്ടാകുന്ന ഏതൊരു മാറ്റവും സാധാരണക്കാരുടെ കുടുംബ ബജറ്റിനെ നേരിട്ട് ബാധിക്കുമെന്നതാണ് കാരണം. വിലക്കയറ്റം ആളുകളുടെ പോക്കറ്റിനെയും, ഉപഭോഗത്തെയും നേരിട്ട് ബാധിക്കും. ഇത് ഇന്ത്യയുടെ വളര്‍ച്ചയെ തന്നെ സ്വാധീനിക്കും.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ പാചകവാതക വില വളരെ കുറവാണ്. എന്നാല്‍ വെറും പാചകവാതക വില മാത്രം അടിസ്ഥാനമാക്കി ഒരു രാജ്യത്ത് ഗ്യാസ് വിലക്കുറവാണെന്ന് പൂര്‍ണ്ണമായും വിലയിരുത്താനാകിലെല്ന്നതാണ് വസ്തുത. ജനങ്ങളുടെ ശരാശരി വരുമാനം, അവരുടെ ദൈനംദിന കുടുംബച്ചെലവുകള്‍, അവര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സബ്സിഡികള്‍ എന്നിവ കൂടി പരിഗണിച്ചാല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ വില ജനങ്ങള്‍ക്ക് താങ്ങാനാകുന്നതാണോ എന്ന് വ്യക്തമാകൂ.ഓരോ രാജ്യത്തും എല്‍പിജി സിലിണ്ടറുകളുടെ ഭാരവും, വലിപ്പവും വ്യത്യസ്തമാണ്. ഈ ലേഖനത്തിലെ താരതമ്യത്തിനായി മറ്റ് രാജ്യങ്ങളിലെ വിലകള്‍ 14 കിലോ സിലിണ്ടറിന്റെ നിരക്കിലേക്ക് മാറ്റി കണക്കാക്കിയതാണ്. അതിനാല്‍ ഇതൊരു സൂചനാപരമായ താരതമ്യം മാത്രമായി വായനക്കാര്‍ കാണണം.


Read News

Back to top button