AUTO
ട്രാഫിക് ഫൈൻ ബാക്കിയുണ്ടോ? പകുതി കാശ് അടച്ച് രക്ഷപ്പെടാം; സുവർണാവസരവുമായി എംവിഡി

ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് പണി കിട്ടിയിട്ടുണ്ടോ? എങ്കിൽ പകുതി പൈസക്ക് ചെലാനുകൾ തീർപ്പാക്കാൻ മോട്ടർ വാഹന വകുപ്പ് അവസരമൊരുക്കുന്നു. മുൻപ് ചെലാൻ കിട്ടിയിട്ടും അടയ്ക്കാത്തവർക്ക് ഈ അവസരം വിനയോഗിക്കാം.ഏതൊക്കെ ചെലാനുകൾക്കാണ് ഇളവ് ലഭിക്കുക ? മോട്ടോർ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയാറാക്കിയ ചലാനുകൾ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ള സുവർണാവസരമാണിത്. 2026 മാർച്ച് 31ന് മുൻപ് തയാറാക്കിയ കോടതി വ്യവഹാരങ്ങൾ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീർപ്പാക്കാം.എന്നു മുതൽ 2026 നവംബർ ഒന്നുമുതൽ 2027 ജനുവരി 31 വരെ മാത്രമെ ഈ സൗകര്യം ലഭിക്കുകയുള്ളൂ. പെൻഡിങ് ചെലാൻ ഉള്ളവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് ഉചിതം.
Sports ⏭️




