NEWS
റിയാസിന് അനധികൃത സമ്പാദ്യം, 20.5 കോടി എവിടെനിന്ന്?; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ, 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്കു കടത്തിയെന്നും സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ കത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൂണ്ടിക്കാട്ടുന്നു. ഹവാല ഇടപാടും സംശയിക്കുന്നതായി ഇ.ഡി കത്തിൽ സൂചിപ്പിക്കുന്നു. 2024–25ലെ പണമിടപാടിന്റെ വിവരങ്ങൾ, തെളിവുകൾ, മൊഴികൾ, രേഖകൾ എന്നിവ 25 പേജുള്ള കത്തിലുണ്ടെന്ന് ഇ.ഡി കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു.ദുബായിൽ കമ്പനി സ്ഥാപിക്കാനും ബിസിനസ് നടത്താനും മറ്റുമാണു പണം കടത്തിയതെന്നു മൊഴിലഭിച്ചതായി കത്തിൽ പറയുന്നു. ഈ തുക കൈക്കൂലിയായി ലഭിച്ചതാവാമെന്നതിനാൽ വിശദ അന്വേഷണം ആവശ്യമാണെന്ന ശുപാർശയോടെയാണു ഡിജിപി റാവാഡ എ.ചന്ദ്രശേഖറിനു കത്തുനൽകിയത്. സിഎംആർഎൽ – എക്സാലോജിക് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷിക്കുന്നതിനിടെ, റിയാസുമായി അടുപ്പമുള്ളവരുടെ വീടുകളിൽ നടത്തിയ റെയ്ഡിലാണു ഹവാല വിവരങ്ങൾ അറിഞ്ഞതെന്നാണ് ഇ.ഡി കേന്ദ്രങ്ങൾ പറയുന്നത്.
Fashion ⏭️


