NEWS
ആന്ധ്രാപ്രദേശിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം വീട്ടുപടിക്കൽ കസേരയിൽ കിടത്തിയ നിലയിൽ

ഹൈദരാബാദ് ∙ ആന്ധ്രാപ്രദേശിൽ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 25 കാരൻ പിടിയിൽ. പ്രകാശം ജില്ലയിലെ ചദൽവാഡ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഹൈദരാബാദിൽ ദിവസവേതന തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കായി പോയതിനാൽ കുട്ടി മുത്തശ്ശിക്കൊപ്പമായിരുന്നു. മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ ഇതേ കോളനിയിൽ താമസിക്കുന്ന ആനന്ദ് എടുത്തു കൊണ്ടുപോവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് ഇയാൾ കുട്ടിയെ ക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. പീഡനത്തിനിടെ കുട്ടിക്ക് കഠിനമായ രക്തസ്രാവമുണ്ടായെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യം മറച്ചുവയ്ക്കാൻ പ്രതി കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വീടിനു മുന്നിലെ കസേരയിൽ കിടത്തിയ ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
Fashion ⏭️




