NEWS

ആലപ്പുഴ – ധൻബാദ് എക്സ്‌പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടി

തിരുവനന്തപുരം: ആലപ്പുഴ – ധൻബാദ് എക്‌സ്‌പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എയ്‌ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചു. രാജീവ് ചന്ദ്രശേഖർ, പി.കെ. കൃഷ്ണദാസ് എന്നിവരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബി.ജെ.പി വാർത്താകുറിപ്പിൽ അറിയിച്ചു. കേന്ദ്ര സർക്കാരിനും റെയിൽവേ മന്ത്രി ആശ്വനി വൈഷ്ണവിനും നന്ദി പറയുന്നതായി പി.കെ. കൃഷ്ണദാസ് പറഞ്ഞു.

Read News ⏭️

Back to top button