NEWS
അച്ഛനും മകനും വീടിനുള്ളിൽ മരിച്ചനിലയിൽ; ദുരൂഹത നീക്കാൻ ശാസ്ത്രീയ പരിശോധന

പാലാ ∙ മുരിക്കുംപുഴയിൽ അച്ഛനെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മുരിക്കുംപുഴ തേക്കിലക്കാട്ടിൽ കെ.പ്രേമാനന്ദൻ (63), മകൻ അമൽ പി.ആനന്ദ് (29) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.30നാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. രോഗബാധിതനായിരുന്ന അമലിന് വർഷങ്ങൾക്കു മുൻപുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതോടെ അമൽ കിടപ്പിലായി. പ്രേമാനന്ദനാണ് അമലിനെ ശുശ്രൂഷിച്ചിരുന്നത്.ഒരുമാസം മുൻപ് അമലിന് അസുഖം മൂർച്ഛിക്കുകയും ന്യുമോണിയ ബാധിക്കുകയും ചെയ്തിരുന്നു. അമലിന്റെ തുടർചികിത്സയിലെ ബുദ്ധിമുട്ടുകളും മറ്റും പ്രേമാനന്ദനെ മാനസികമായി തളർത്തിയിരുന്നതായി അയൽവാസികൾ പറയുന്നു. കുറെക്കാലം പ്രേമാനന്ദൻ വിദേശത്ത് ജോലി ചെയ്തിട്ടുണ്ട്. പ്രേമാനന്ദന്റെ ഭാര്യ ശോഭന വൈകുന്നേരം ആശുപത്രിയിൽ പോയ സമയത്തായിരുന്നു സംഭവം. നഗരസഭ സർവീസിൽനിന്ന് വിരമിച്ചയാളാണ് ശോഭന.
Fashion ⏭️




