NEWS

ശോഭന ജോർജിന് ഔഷധിയിൽ അനധികൃത സൗന്ദര്യ ചികിത്സ; ഉപയോഗിച്ചത് ഡീലക്സ് മുറി, അന്വേഷണ റിപ്പോർട്ട് മന്ത്രിക്കു കൈമാറി


കണ്ണൂർ ∙ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപഴ്സൻ ശോഭന ജോർജ്, ഔഷധിയുടെ ആശുപത്രിയിൽ അനധികൃത സൗന്ദര്യചികിത്സ നടത്തിയതായി റിപ്പോർട്ട്. ആയുർവേദ രീതികളിൽനിന്നു മാറിയുള്ള ചികിത്സ ആശുപത്രി രേഖകളിലൊന്നും ഉൾപ്പെടുത്തിയിട്ടുമില്ല. നിയമാവലി ലംഘിച്ച് മുട്ട, ചെമ്പരത്തിപ്പൂമൊട്ട് തുടങ്ങിയവ ഔഷധിയുടെ ചെലവിൽ വരുത്തിയെന്നും ചികിത്സയ്ക്ക് ഔഷധിയുടെ ഡോക്ടമാർമാരെ ഉപയോഗപ്പെടുത്തിയെന്നും സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതുപ്രകാരം ശോഭനയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന പരാതി ആരോഗ്യമന്ത്രിക്കു മുന്നിലെത്തി.ആശുപത്രിരേഖകളിൽ പേരോ വിവരങ്ങളോ ഉൾപ്പെടുത്താതെ 2002 ജൂലൈയിൽ ഔഷധിയിലെ ഡീലക്സ് എസി മുറിയിലായിരുന്നു സൗന്ദര്യചികിത്സ. ചെയർപഴ്സന് സൗജന്യചികിത്സാ ആനുകൂല്യമില്ല; ഔഷധിയുടെ പഞ്ചകർമ ആശുപത്രിയിൽ സൗന്ദര്യചികിത്സാരീതിയുമില്ല. ഒരുദിവസത്തെ ചികിത്സയ്ക്കായി മാത്രം 3 കിലോ ചെമ്പരത്തിപ്പൂമൊട്ട്, കോഴിമുട്ട, നാരങ്ങാനീര് എന്നിവ ഉപയോഗിച്ചു. ഈ മിശ്രിതം ഏലാദി വെളിച്ചെണ്ണ തേച്ചാണ് ഉപയോഗിച്ചത്. മുരിങ്ങയിലയും ഇളനീരും ചേർത്ത മിശ്രിതം, അരിപ്പൊടിയും ഓറഞ്ചുനീരും തൈരും ചേർത്ത മിശ്രിതം, ഫെയ്സ്പാക്കും പാലും റോസ് വാട്ടറും, മഞ്ഞൾ ബോഡിറാപ്പും നസ്യവും എന്നിങ്ങനെയായിരുന്നു ചികിത്സാരീതികൾ. ഇതിനെല്ലാം ഔഷധിയുടെ പണം ഉപയോഗിച്ചു.


Fashion ⏭️

Back to top button