NEWS
ഗുജറാത്തിൽ ട്രെയിൻ തട്ടി സിംഹത്തിന് ഗുരുതര പരുക്ക്; അറ്റുപോയ വാൽ ട്രാക്കിൽ, തിരച്ചിൽ

അഹമ്മദാബാദ് ∙ ഗുജറാത്തിലെ അമ്രേലി ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ സിംഹത്തിന് ഗുരുതര പരുക്ക്. ദാംനഗറിനും ലിലിയയ്ക്കും ഇടയിലുള്ള റെയിൽവേ പാതയിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ സിംഹത്തിന്റെ വാലിന്റെ ഒരു ഭാഗം അറ്റുപോയ നിലയിൽ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. ഇംഗോരാള ഗ്രാമത്തിനു സമീപം രണ്ട് സിംഹങ്ങൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പിപാവവ് തുറമുഖത്തുനിന്ന് ധാസയിലേക്ക് 60-70 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് സിംഹത്തെ ഇടിച്ചത്. റെയിൽവേ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ട്രാക്കിൽ പരിശോധന നടത്തുന്നതിനായി ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സിംഹത്തിന്റെ അറ്റുപോയ വാലിന്റെ ഭാഗം വനപാലകർ കണ്ടെടുത്തത്.
Fashion ⏭️




