NEWS
മുണ്ടക്കയം–കുട്ടിക്കാനം പാതയിൽ ഗതാഗതം തുടങ്ങി; ഭീമൻ പാറകൾ പതിച്ച ഞെട്ടലിൽ മലയോരമേഖല

മുണ്ടക്കയം∙ മണ്ണിടിച്ചിലിനെ തുടർന്ന് മുണ്ടക്കയം– കുട്ടിക്കാനം പാതയിലുണ്ടായിരുന്ന ഗതാഗത തടസ്സം നീക്കി. ദേശീയപാതയിൽ അമലഗിരിക്ക് സമീപം കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വലിയ മൺകൂനകളും പാറക്കല്ലുകളും റോഡിലേക്ക് പതിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ഒരു മണിക്കൂറോളമാണ് ഈ വഴിയുള്ള വാഹനഗതാഗതം പൂർണമായി നിലച്ചത്.
റോഡിലേക്ക് ഭീമൻ പാറകൾ അടർന്നു വീണത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. തുടർന്ന് നാട്ടുകാരും വഴിയാത്രക്കാരും ഒത്തുചേർന്ന് റോഡിൽ വീണുകിടന്ന മണ്ണും കല്ലുകളും നീക്കം ചെയ്തതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.




