CINEMA

അടൂർ – മമ്മൂട്ടി ചിത്രം പദയാത്ര ഡിസംബർ 4ന്

അനന്തരം, മതിലുകൾ, വിധേയൻ എന്നീ വിഖ്യാത ചിത്രങ്ങൾക്ക് ശേഷം വിശ്വപ്രസിദ്ധ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മഹാനടൻ മമ്മൂട്ടിയും ഒന്നിക്കുന്ന പദയാത്ര ഡിസംബർ 4ന് പ്രദർശനത്തിന് എത്തും. പുതിയ പോസ്റ്റർ പുറത്തിറക്കിയാണ് അണിയറ പ്രവർത്തകർ റിലീസ് തീയതി പ്രഖ്യാപിച്ചത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന് U/A 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. 1 മണിക്കൂർ 53 മിനിറ്റ് 33 സെക്കന്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഡോക്ടർ ദേവദാസ് എന്ന കഥാപാത്രത്തെയാണ് പദയാത്രയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, ഗ്രേസ് ആന്റണി, അലൻസിയർ, അലിയാർ,​മണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കാമറ -ഷഹ്നാദ് ജലാൽ, എഡിറ്റിംഗ് – പ്രവീൺ പ്രഭാകർ, സംഗീതം – മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ-എസ്.ജോർജ്ജ്‌, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്. പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂര്. വേഫെറർ ഫിലിംസ് ആണ് വിതരണം.


Business ⏭️

Back to top button