NEWS

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം

തൃശൂർ മെഡിക്കൽ കോളേജ്

തൃശൂർ: സംസ്ഥാനത്ത് ദിനംപ്രതിയുണ്ടാകുന്ന വൈദ്യുതി തടസം കാരണം പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ജനങ്ങൾ അനുഭവിക്കുന്നത്. ഓക്‌സിജൻ കിട്ടാതെ കിടപ്പുരോഗികൾ മരിച്ച സംഭവം വരെയുണ്ടായി. ഇപ്പോഴിതാ വൈദ്യുതിയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്.

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം കാരണം മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ ഉൾപ്പെടെ നിർത്തിവയ്‌‌ക്കാൻ നിർദേശം നൽകി. ഇതിനാൽ, അടിയന്തര ശസ്‌ത്രക്രിയകൾ മാത്രമാണ് നടത്തുക. മെഡിക്കൽ കോളേജിലേക്ക് വൈദ്യുതി എത്തിക്കുന്ന സബ്‌സ്റ്റേഷനിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

ഒരുദിവസം ശരാശരി 24 ശസ്‌ത്രക്രിയകൾ വരെയാണ് ആശുപത്രിയിൽ നടക്കുന്നത്. ഇന്നലെ രാത്രി പത്ത് മണി മുതലാണ് പ്രതിസന്ധിയുണ്ടായത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണ് തൃശൂർ മെഡിക്കൽ കോളേജ്. അതിനാൽ, നൂറുകണക്കിന് രോഗികളെ ഈ പ്രതിസന്ധി ബാധിക്കുന്നുണ്ട്.

English Summary

Thrissur Medical College has directed that scheduled surgeries be postponed due to a power outage caused by a fault at the substation supplying electricity to the hospital. Only emergency surgeries are being performed. The hospital conducts around 24 surgeries daily and serves patients from Thrissur, Palakkad and Malappuram districts.
RELATED TOPICS: THRISSUR MEDICAL COLLEGE, POWER OUTAGE THRISSUR, CANCELLED SURGERIES, KERALA MEDICAL COLLEGE, THRISSUR

Read News ⏭️

Back to top button