NEWS
ടി.ജി.മോഹൻദാസ് അറസ്റ്റിൽ, 11 മണിയോടെ കോടതിയിലെത്തിക്കും; കസ്റ്റഡിയിലെടുത്ത രീതിയെ വിമർശിച്ച് ബിജെപി

തിരുവനന്തപുരം∙ ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും അധിക്ഷേപിച്ച കേസിൽ ബിജെപി ബൗദ്ധിക വിഭാഗം മുൻ കൺവീനർ ടി.ജി.മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 11 മണിയോടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയേക്കും. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് മോഹൻദാസിനെ മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിൽനിന്നു പിടികൂടിയത്. തിരുവനന്തപുരം സൈബർ പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.മോഹൻദാസിന്റെ വീട്ടിൽനിന്നു ബന്ധപ്പെട്ട രേഖകളും കംപ്യൂട്ടറുകളും പരിശോധിച്ച സംഘം രണ്ടര മണിക്കൂറിനുശേഷമാണ് അദ്ദേഹവുമായി പുറത്തിറങ്ങിയത്. പൊലീസ് എത്തിയ വിവരം അറിഞ്ഞു ബിജെപി പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. പുലർച്ചെ 1:24 നാണ് മോഹൻദാസിനെ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിൽ എത്തിച്ചത്.
Fashion ⏭️


