NEWS
ലഹരി ഉപയോഗിച്ച മന്ത്രി പുറത്തേക്ക്, പോക്സോ കേസിൽപെട്ട വിശ്വനാഥനും രാജിവച്ചേക്കും; ടിവികെ മന്ത്രിസഭയിൽ പുനഃസംഘടന

ചെന്നൈ∙ മന്ത്രിമാരുടെ വകുപ്പുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പുനഃസംഘടനയ്ക്ക് ഒരുങ്ങി ടിവികെ സർക്കാർ. വിവാദത്തിൽപെട്ട മന്ത്രിമാരെ ഒഴിവാക്കുകയും പ്രകടനം മോശമായ മന്ത്രിമാരുടെ വകുപ്പുകൾ മാറ്റുകയുമാണു ചെയ്യുന്നത്. അണ്ണാഡിഎംകെയിൽ നിന്നു രാജിവച്ച സി.വിജയഭാസ്കറും എം.ആർ.വിജയഭാസ്കറും മന്ത്രിസഭയിലേക്കു എത്താനും സാധ്യതയുണ്ട്. നാളെ തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിനു ശേഷമായിരിക്കും തീരുമാനമെന്നാണു സൂചന. ഇതിനായി മുഖ്യമന്ത്രി സി.ജോസഫ് വിജയിന്റെ നേതൃത്വത്തിൽ യോഗം ചേർന്നെന്നാണു വിവരം.ലഹരി ഉപയോഗിച്ചെന്ന പേരിൽ വിഡിയോ പ്രചരിച്ചു വിവാദത്തിലായ മാനവ വിഭവശേഷി മന്ത്രി ഡി.ശരത്കുമാർ, ടിവികെ നേതാവിനെ ഭീഷണിപ്പെടുത്തിയതിൽ വിവാദത്തിലായ സാമൂഹിക ക്ഷേമ മന്ത്രി കെ.ജഗദീശ്വരി, വകുപ്പിലെ വിവിധ ഇടപെടലുകളിലൂടെ വിവാദത്തിലായ ഗതാഗത മന്ത്രി വിജയ് തമിഴൻ പാർഥിപൻ, കരാർ ക്രമക്കേട് ആരോപണം നേരിടുന്ന ഖനന മന്ത്രി ടി.കെ.പ്രഭു എന്നിവരാണു പുറത്താകൽ നിരയിലുള്ളത്.
Fashion ⏭️


