NEWS

ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലേക്ക്, ആഭ്യന്തര മന്ത്രി കേരളത്തിലെത്തും; ചെന്നിത്തലയുമായി ചർച്ച


തിരുവനന്തപുരം∙ കേരളത്തെ ലഹരിവിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിൽ ലഹരിക്കെതിരെ പോരാടാൻ ഭൂട്ടാനും. ലഹരി ഉപയോഗത്തിനെതിരെ ഓപ്പറേഷൻ തൂഫാൻ മാതൃകയിൽ കാംപയിന് തുടക്കമിടുകയാണെന്ന് ഭൂട്ടാൻ ആഭ്യന്തരമന്ത്രി ലംഗ്ടൺ ഡോർജി ചെന്നിത്തലയോട് പറഞ്ഞു. ടെലഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്.തൂഫാന്റെ പ്രവർത്തനങ്ങളെ ഭൂട്ടാൻ ആഭ്യന്തരമന്ത്രി പ്രശംസിച്ചു. ഭൂട്ടാനിൽ  അധ്യാപകരായി നിരവധി മലയാളികൾ എത്തിയ കാലവും, മലയാളി അധ്യാപകർ തന്നെ  പഠിപ്പിച്ചിരുന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു. ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ താൻ അടുത്തുതന്നെ കേരളം സന്ദർശിക്കുമെന്നും രമേശ് ചെന്നിത്തലയെ ഭൂട്ടാൻ സന്ദർശിക്കാൻ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Fashion ⏭️

Back to top button