CINEMA
മോഹൻരാജയുടെ നായകൻ കാർത്തി

മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാർത്തി നായകൻ. ജയം, എം, കുമരൻ സൺ ഒഫ് മഹാലക്ഷ്മി, തനി ഒരുവൻ, വേലൈക്കാരൻ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി എന്റർടെയ്നറാണ്. തനി ഒരുവൻ, വേലൈക്കാരൻ എന്നീ ചിത്രങ്ങൾക്കുശേഷം സ്വന്തം രചനയിൽ മോഹൻരാജ ഒരുക്കുന്ന ചിത്രം പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ആണ് നിർമ്മാണം.
സിനിമയിലെ 25 -ാം വർഷത്തിലാണ് മോഹൻരാജ. ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. സർദാർ 2 ആണ് റിലീസിന് ഒരുങ്ങുന്ന കാർത്തി ചിത്രം. സെപ്തംബർ 10ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ രജീഷ വിജയൻ, മാളവിക മോഹനൻ എന്നിവരാണ് നായികമാർ.സർദാർ ഒരുക്കിയ പി.എസ്. മിത്രൻ തന്നെയാണ് സംവിധാനം.എസ്. ജെ. സൂര്യ പ്രതിനായകനായി എത്തുന്നു.പി.ആർ. ഒ ശബരി.
Business ⏭️


