NEWS

വിജയ് സർക്കാരിന്റെ കന്നി ബജറ്റ്; പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ഒരു പവന്‍ സ്വർണം, പട്ടുസാരി


ചെന്നൈ∙ തമിഴ്നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് ഒരു പവന്‍ സ്വര്‍ണവും പട്ടുസാരിയും നല്‍കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 812 കോടിരൂപ വകയിരുത്തി. സി. ജോസഫ് വിജയ് സര്‍ക്കാറിന്റെ ആദ്യബജറ്റിലാണ് ഈ പ്രഖ്യാപനം. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) നിയമസഭാ തിര‍ഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഇത്. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ടിവികെ സർക്കാരിന്റെ കന്നിബജറ്റ് ധനമന്ത്രി എന്‍.മേരി വില്‍സണാണ് അവതരിപ്പിച്ചത്. നാളെ കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും. 


Fashion ⏭️

Back to top button