LIFESTYLE

‘സഹോദരന്റെ വിവാഹത്തിന് 19 ലക്ഷം നൽകി; ഇപ്പോൾ വീട് വാങ്ങാൻ ഒരുകോടി കൊടുക്കണം! ചൂഷണ അനുഭവം പങ്കുവച്ച് പ്രവാസി


കുടുംബാംഗങ്ങൾ പരസ്പരം സാമ്പത്തികമായി സഹായിക്കുന്നത് സാധാരണമാണ്. എന്നാൽ ഈ പിന്തുണ എവിടെ അവസാനിക്കണം, കുടുംബത്തിന്റെ അമിതമായ പ്രതീക്ഷകളും ചൂഷണങ്ങളും എവിടെ തുടങ്ങുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും വലിയ സംവാദങ്ങൾക്ക് വഴിതുറക്കാറുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഒരു യുവാവ് തന്റെ കുടുംബത്തിനായി വർഷങ്ങളോളം ചെയ്ത സാമ്പത്തിക ത്യാഗങ്ങളെക്കുറിച്ചും, ഒടുവിൽ മാതാപിതാക്കളിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ചും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രവാസികൾ അനുഭവിക്കുന്ന സാമ്പത്തിക ചൂഷണത്തിന്റെയും കുടുംബങ്ങളിലെ സ്വത്ത് തർക്കങ്ങളുടെയും നേർചിത്രമാണ് ഈ പോസ്റ്റ്.ത്യാഗത്തിന്റെ ഒൻപത് വർഷങ്ങൾആറ് വർഷം ഇന്ത്യയിലും കഴിഞ്ഞ മൂന്ന് വർഷമായി വിദേശത്തും ജോലി ചെയ്യുന്ന യുവാവാണ് തന്റെ ജീവിതാനുഭവം തുറന്നുപറഞ്ഞത്. കരിയറിന്റെ തുടക്കത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടിരുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ത്യയിൽ ജോലി ചെയ്തിരുന്ന കാലത്ത് ശമ്പളത്തിൽ നിന്ന് കാര്യമായ സമ്പാദ്യമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, വിദേശത്തേക്ക് പോയതോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. വിദേശത്തെത്തിയ യുവാവ് നാട്ടിൽ സ്വന്തമായി ഒരു അപ്പാർട്മെന്റ് വാങ്ങുകയും അതിന്റെ ഇഎംഐ അടച്ചുപോരുകയും ചെയ്തു. നിലവിൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ താമസിക്കുന്നത് ഈ അപ്പാർട്മെന്റിലാണ്.അതേസമയം, മൂത്ത സഹോദരൻ സർക്കാർ ജോലിക്കായി അഞ്ച് വർഷത്തോളം തയാറെടുപ്പുകൾ നടത്തിയ ശേഷമാണ് ഒരു പൊതുമേഖലാ ബാങ്കിൽ ജോലി നേടുന്നത്. ഈ കാലയളവിലത്രയും കുടുംബത്തിന്റെ ഭാരം മുഴുവൻ അനിയന്റെ ചുമലിലായിരുന്നു. സഹോദരന്റെ വിവാഹത്തിന് മാത്രം 10 ലക്ഷം രൂപ നൽകിയതിന് പുറമെ, വിവാഹം കടബാധ്യതയിലാകാതിരിക്കാൻ 9 ലക്ഷം രൂപ കൂടി കടമായി നൽകി. ഈ 19 ലക്ഷം രൂപയിൽ കടം നൽകിയ തുക ഇതുവരെ തിരികെ ലഭിച്ചിട്ടില്ലെന്നും യുവാവ് വെളിപ്പെടുത്തി.കോവിഡ് കാലഘട്ടത്തിൽ പിതാവിന്റെ ബിസിനസ തകർന്നപ്പോൾ ഉണ്ടായ വലിയ കടങ്ങൾ വീട്ടിയതും, കഴിഞ്ഞ ഒൻപത് വർഷമായി കുടുംബത്തിന് ചെലവിനായി പ്രതിമാസം പണം കൃത്യമായി അയച്ചുനൽകിയിരുന്നതായും യുവാവ് കുറിച്ചു.വൈകാരികമായ ഒറ്റപ്പെടുത്തൽ


Cinema ⏭️

Back to top button