BUSINESS

ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് എൻ. ചന്ദ്രശേഖരൻ പടിയിറങ്ങുന്നു; ടാറ്റ ഓഹരികളിൽ കൂട്ടത്തോടെ ഇടിവ്


ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പടിയിറങ്ങുന്നു. 2027 ഫെബ്രുവരിയിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുക. ടാറ്റ സൺസിലെ ഐതിഹാസികമായ 40 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. ചന്ദ്രശേഖരന്റെ പടിയിറക്കം സംബന്ധിച്ച വാർത്തകളെ തുടർന്ന് ടാറ്റ ​ഗ്രൂപ്പ് ഓഹരികളിൽ ഇന്ന് ഇടിവുണ്ടായി. അടുത്തതായി ടാറ്റ ​ഗ്രൂപ്പിനെ ആരു നയിക്കും എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്കാണ് വ്യാവസായിക ലോകം ഉറ്റു നോക്കുന്നത്.ടാറ്റ ഓഹരികളിലെ ഇടിവ്പ്രമുഖ ടാറ്റ ​ഗ്രൂപ്പ് ഓഹരികളിൽ നാളെ റിസൾട് പ്രഖ്യാപിക്കാനിരിക്കുന്ന ടാറ്റ മോട്ടോഴ്സ് കൺസ്യൂമർ വെഹിക്കിൾസ് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഓഹരി വിലയിൽ 1.55% ഉയർച്ചയാണുണ്ടായത്.ടി.സി.എസ് -3.92%, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് -1.32%, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് -1.49%, ടാറ്റ എൽക്സി -2.18%, ടാറ്റ കമ്മ്യൂണിക്കേഷൻസ് -0.56%, ടാറ്റ സ്റ്റീൽ -1.08%, ടൈറ്റൻ കമ്പനി -0.56%, ടാറ്റ പവർ -0.14%, ട്രെന്റ് -0.43% എന്നിങ്ങനെയാണ് ടാറ്റ ഓഹരികളിൽ ഇന്ന് താഴ്ച്ചയുണ്ടായത്.ചന്ദ്രശേഖരന്റെ പടിയിറക്കംടാറ്റ ​ഗ്രൂപ്പിന്റെ തനതായ പ്രവർത്തന ശൈലിയുടെയും, ധാർമിക മൂല്യങ്ങളുടെയും പ്രതീകമാണ് എൻ. ചന്ദ്ര ശേഖരൻ. ഒരു സാധാരണ ജോലിക്കാരനിൽ നിന്ന് ആ​ഗോള കോർപ്പറേറ്റ് ഭീമൻ കമ്പനിയുടെ നേതൃസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച ശ്രദ്ധേയമായിരുന്നുടാറ്റ സൺസ് ബോർഡുമായി തന്റെ പിൻവാങ്ങൽ സംബന്ധിച്ച് ചർച്ച ചെയ്തതായി എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി. കൃത്യമായ അധികാരത്തുടർച്ചയ്ക്കായി തീരുമാനമെടുക്കാൻ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ടാറ്റ സൺസിനെ നയിക്കാൻ സാധിച്ചത് മഹത്തരമായ കാര്യമാണെന്നും, ഇതിൽ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.2016 ഒക്ടോബറിലാണ് ടാറ്റ സൺസ് ബോർഡിൽ എൻ. ചന്ദ്രശേഖരൻ ജോയിൻ ചെയ്യുന്നത്.. സൈറസ് മിസ്ത്രിക്ക് ശേഷം 2017 ഫെബ്രുവരി മുതൽ അദ്ദേഹം ഔദ്യോ​ഗികമായി ചെയർമാൻ സ്ഥാനം വഹിക്കുന്നു. ചന്ദ്രശേഖരന്റെ നേതൃത്ത്വത്തിൽ ടാറ്റ ​ഗ്രൂപ്പ് വൻ വളർച്ചയാണ് നേടിയത്. സെമി കൺഡക്ടർ, ഡിജിറ്റൽ ഇ.വി ബിസിനസുകൾ അടക്കമുള്ള പുതിയ മേഖലകളിലേക്ക് ​ഗ്രൂപ്പ് ചുവടു വെയ്പുകൾ നടത്തിഎൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതിനായി സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് എന്നിവ ശുപാർശ ചെയ്തിരുന്നു. 2026 ഫെബ്രുവരി 24ാം തിയ്യതി നടന്ന ടാറ്റ സൺസ് ബോർഡ് യോ​ഗത്തിൽ ഈ പ്രമേയം അവതരിപ്പിച്ചെങ്കിലും ഒരു അം​ഗത്തിന്റെ വിയോജിപ്പിനെ തുടർന്ന് തീരുമാനം നടപ്പാകാതെ പോയി.ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ, എൻ. ചന്ദ്ര ശേഖരന്റെ കാലാവധി നീട്ടുന്നതിനോട് യോജിച്ചിരുന്നില്ല. പുതിയ ബിസിനസുകൾ, അവയ്ക്ക് വേണ്ടി ചെലവാക്കുന്ന തുക എന്നീ കാര്യങ്ങളിലും നോയൽ ടാറ്റയ്ക്ക് വിയോജിപ്പുണ്ടായിരുന്നു.2027 ഫെബ്രുവരി വരെ കാലാവധിയുള്ളതിനാൽ പുതിയ ചെയർമാനെ കണ്ടെത്താൻ ടാറ്റ ​ഗ്രൂപ്പിന് മുന്നിൽ സമയം അവശേഷിക്കുന്നു. വരാനിരിക്കുന്ന വാർഷിക പൊതുയോ​ഗത്തിൽ ഇത് സംബന്ധിച്ച് വ്യക്തതയുണ്ടാകാനാണ് സാധ്യതDisclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button