NEWS

കേരളം നിറയാൻ കോക്രോച്ച് ജനതാ പാർട്ടി; സാമൂഹിക വിഷയങ്ങളിൽ ഇടപെടും, എറണാകുളത്ത് ഇന്ന് പൊതുസമ്മേളനം


കൊച്ചി∙ കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടാൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി). എല്ലാ ജില്ലകളിലും ഘടകങ്ങൾ വൈകാതെ നിലവിൽ വരും. അതതു ജില്ലകളിലെ സാമൂഹിക വിഷയങ്ങളിൽ ഗൗരവപൂർണവും ഫലപ്രദവുമായ ഇടപെടലാണു ലക്ഷ്യം. ഇന്നു 4.30ന് എറണാകുളം മറൈൻ ഡ്രൈവിൽ നടത്തുന്ന പൊതുസമ്മേളനം കേരളത്തിലേക്കുള്ള സിജെപിയുടെ കാൽവയ്പാകും. ദക്ഷിണ മേഖലാ ഇൻ ചാർജ് വിജയ് റെഡ്ഡി മല്ലങ്കി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ബാലകൃഷ്ണ ശുക്ല തുടങ്ങിയവർ പങ്കെടുക്കുമെന്നു കേരളത്തിലെ കോഓർഡിനേറ്റർമാരിലൊരാളായ സനൂപ് ദേവ് അറിയിച്ചു. ഫിറോസ് ഖാൻ, ഇഷ മറിയം ഹാരിസ്, സനൂപ് ദേവ്, നിധിൻ നോബിൾ എന്നിവരാണു പ്രവർത്തനം ഏകോപിപ്പിക്കുന്നത്.


Fashion ⏭️

Back to top button