NEWS

ഡൽഹിയിലെ പൊതുവേദിയിലേക്ക് ഷെയ്ഖ് ഹസീന; ഭാവി പദ്ധതികൾ പ്രഖ്യാപിച്ചേക്കും


ന്യൂഡൽഹി ∙ ബംഗ്ലദേശിൽ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്റെ ആദ്യ പൊതുവേദിയിലേക്ക്. ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ട് കൃത്യം രണ്ട് വർഷം തികയുന്ന ആഗസ്റ്റ് 5ന് വൈകിട്ട് 6 മണിക്ക് ന്യൂഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ (എഫ്സിസി) സംഘടിപ്പിക്കുന്ന വെർച്വൽ പരിപാടിയിൽ അവർ സംസാരിക്കും. ഡൽഹി മഥുര റോഡിലുള്ള സർ മാർക്ക് ടള്ളി ഓഡിറ്റോറിയമാണ് ചടങ്ങിന്റെ വേദി. തന്റെ ഭാവി രാഷ്ട്രീയ പദ്ധതികളെക്കുറിച്ചും ബംഗ്ലദേശിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചും ഷെയ്ഖ് ഹസീന ചടങ്ങിൽ വ്യക്തമാക്കുമെന്നാണ് റിപ്പോർട്ട്. 2024 ആഗസ്റ്റ് 5ന് നടന്ന വിപ്ലവകരമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് ഹസീനയുടെ 16 വർഷത്തെ ഭരണം അവസാനിച്ചതും അവർ ഇന്ത്യയിൽ അഭയം തേടിയതും. അതിനുശേഷം പ്രസ്താവനകളും അഭിമുഖങ്ങളും നൽകിയിട്ടുണ്ടെങ്കിലും ഹസീന നേരിട്ട് പങ്കെടുക്കുന്ന ഏറ്റവും വലിയ പൊതുപരിപാടിയാണിത്.


Fashion ⏭️

Back to top button