NEWS
ഡാം ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

തിരുവനന്തപുരം: ഇടുക്കി ഡാമിൽ ജലനിരപ്പ് 37.48 ശതമാനമാണ്. കെ.എസ്.ഇ.ബിയുടെ 17 ഡാമുകളിൽ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർപെരിയാർ, പെരിങ്ങൽകുത്ത് എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് റെഡ് അലർട്ടാണ്.കുറ്റ്യാടിയിൽ ഓറഞ്ച് അലർട്ടാണ്. ഇറിഗേഷൻ വകുപ്പിന്റെ 20 ഡാമുകളിൽ നെയ്യാർ, മലങ്കര എന്നിവിടങ്ങളിൽ മാത്രമാണ് റെഡ് അലർട്ടുളളത്. തുറന്നുവിടേണ്ടിവരില്ലെന്നാണ് സൂചന. തോട്ടപ്പള്ളി സ്പിൽവേയിൽ ആകെയുള്ള 40 ഷട്ടറുകളിൽ 39 എണ്ണവും തുറന്നു. തണ്ണീർമുക്കം ബണ്ടിന്റെ 90 ഷട്ടറുകൾ തുറന്നിട്ടുണ്ട്.
Read News ⏭️


