NEWS
മോദിക്കുള്ളത് അടിയുറച്ച മനസ്സെന്ന് സ്കോട്ട് മോറിസൺ; ജയശങ്കറിനെ കുറിച്ചും കമന്റ്, ഇന്ത്യ ‘നിർണായക ശക്തി’

പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ എന്നിവരുടെ പ്രവർത്തനത്തെ പുകഴ്ത്തി മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. 2018 മുതൽ 2022 വരെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആയിരുന്നു മോറിസൺ.ഇന്തോ-അമേരിക്കൻ ഡയലോഗ്സിൽ ഓൺലൈനായി സംസാരിക്കവേയാണ് സ്കോട്ട് മോറിസൺ മോദിയെയും ജയശങ്കറിനെയും പുകഴ്ത്തി സംസാരിച്ചത്. ‘‘മോദി ഫോണെടുത്ത് ആരെയും വിളിക്കും. ഏത് രാജ്യത്ത് പോകണോ അവിടെയെല്ലാം പോകും. ഇതിനെല്ലാം ഒറ്റലക്ഷ്യമേയുള്ളൂ. ഇന്ത്യയുടെ താൽപ്പര്യം സംരക്ഷിക്കൽ. അതിനായി അടിയുറച്ച മനസ്സാണ് മോദിക്കുള്ളത്’’ – സ്കോട്ട് മോറിസൺ പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
Fashion ⏭️


