NEWS

ശർക്കരയും ഉണക്കലരിയും എത്തിയില്ല; അരവണ തയാറാക്കൽ പ്രതിസന്ധിയിൽ


ശബരിമല ∙ ശർക്കര, ഉണക്കലരി തുടങ്ങിയ വഴിപാട് സാധനങ്ങൾ എത്താത്തതിനാൽ മണ്ഡല മകരവിളക്കു തീർഥാടനത്തിനായുള്ള അരവണ തയാറാക്കൽ പ്രതിസന്ധിയിൽ. 5000 ടൺ പൊടി ശർക്കര, 1400 ടൺ ഉണക്കലരി, 40 ടൺ ചുക്ക്, 3 ടൺ ചുക്കുപൊടി, 20 ടൺ ജീരകം എന്നിവ വാങ്ങുന്നതിനു ദേവസ്വം ബോർഡ് കരാർ ക്ഷണിച്ചിരുന്നു. അതിനാൽ ശർക്കരയും ഉണക്കലരിയും വലിയ അളവിൽ വേണ്ടതിനാൽ കരാറുകാരുടെ പ്രാപ്തി പരിശോധന പൂർത്തിയാക്കി. എങ്കിലും കരാർ ഒപ്പിട്ടിട്ടില്ല. ഇന്നലെ എത്തിച്ച 15,000 കിലോഗ്രാം അരി ഉൾപ്പെടെ 102 കൂട്ട് അരവണ തയാറാക്കാനുള്ള സാധനങ്ങളാണു സ്റ്റോക്കുള്ളത്. തീർഥാടനം പ്രമാണിച്ച് 75 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം വേണമെന്നാണു മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളത്. മുൻവർഷങ്ങളിൽ തീർഥാടനത്തിനുള്ള അരവണ ഒക്ടോബർ 12 മുതൽ തയാറാക്കി തുടങ്ങുന്നതാണ്.


Fashion ⏭️

Back to top button