NEWS

കൈക്കൂലി;രണ്ട് ബെവ്കോ ജീവനക്കാർക്ക് സസ്പെൻഷൻ

കൊല്ലം/തിരുവനന്തപുരം: കരുനാഗപ്പള്ളി ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ. ഷോപ്പ് ഇൻ ചാർജ് എസ്.സുധിൻരാജ്, ബില്ലിംഗ് കൗണ്ടറിൽ ഉണ്ടായിരുന്ന യു.ഡി ക്ലാർക്ക് അമൽദേവ് എന്നിവരെയാണ് ജനറൽ മാനേജർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.സി.എം.ഡിയുടെ നിർദ്ദേശ പ്രകാരമാണിത്.

കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യം സഹിതം പരാതി ലഭിച്ചതോടെ പ്രത്യേക അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബെവ്കോ ഇന്റേണൽ ഓഡിറ്റ് വിഭാഗം ഷോപ്പിൽ നേരിട്ടെത്തി അന്വേഷണം നടത്തി എം.ഡിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യമാണ് ഉപഭോക്താവ് പകർത്തി മന്ത്രിക്ക് നൽകിയത്. ഈ ഔട്ട്ലെറ്റിൽ മദ്യത്തിന് കൈക്കൂലി പതിവായതോടെയാണ് ഉപഭോക്താവ് ദൃശ്യം പകർത്തിയത്.

Read News ⏭️

Back to top button