NEWS

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായത് ഇരട്ട ആക്രമണം: പരുക്കേറ്റവരിൽ ഇന്ത്യക്കാരും


റിയാദ് ∙ സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ഇരട്ട ആക്രമണത്തിൽ സൗദിയ എയർലൈൻസ് പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. ഇന്ത്യക്കാരടക്കം നിരവധി വിദേശികൾക്കും സൗദി പൗരന്മാർക്കും പരുക്കേറ്റു. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തിന്റെ ഔദ്യോഗിക വിവരങ്ങളാണ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ടത്. രണ്ട് ഘട്ടങ്ങളായാണ് വിമാനത്താവളത്തിൽ ആക്രമണമുണ്ടായത്. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. തുടർന്ന് റൺവേയിലുണ്ടായിരുന്ന സൗദിയ വിമാനത്തിന് നേരെ രണ്ടാമത്തെ ആക്രമണമുണ്ടായി. ആക്രമണത്തിൽ സൗദിയ എയർലൈൻസ് പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് അലി അൽഖൽത്താമി ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു.ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത്X/KKIASA ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Fashion ⏭️

Back to top button