NEWS
അന്വേഷണ വിവരം പുറത്ത് വിട്ടാൽ കുറ്റാരോപിതർക്ക് സഹായകരമാവും

വിവരാവകാശ പരിധി: ന്യായീകരിച്ച് ചെന്നിത്തല
തിരുവനന്തപുരം: അതീവ രഹസ്യ സ്വഭാവമുള്ള കേസുകളുടെ വിശദാംശങ്ങൾ പുറത്തു വിട്ടാൽ കുറ്റാരോപിതർക്ക് സഹായകരമാകുമെന്നത് കൊണ്ടാണ് വിജിലൻസിലെ സുപ്രധാന സെക്ഷനുകളെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയതെന്ന് ആഭ്യന്തര ന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. അന്വേഷണം പുർത്തിയായാൽ വിശദ വിവരങ്ങൾ നൽകും.
വിജിലൻസിലെ ടി 1 ടി 2 സെക്ഷനുകളെ വിവരാവകാശ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് മുൻ എൽ.ഡി.എഫ് സർക്കാരാണ് ശുപാർശ ചെയ്തത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ 22ന് ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയതെന്നും കെ.കെ.വത്സരാജിന് മന്ത്രി മറുപടി നൽകി. വിവരാവകാശ നിയമത്തിൽ യു.ഡി.എഫ് സർക്കാർ വെള്ളം ചേർക്കില്ല. ടി 1, ടി 2 സെക്ഷനുകളെ വിവരാവകാശ പരിധിയിൽ നിന്നും ഒഴിവാക്കിയ നടപടിയിൽ നിന്നു സർക്കാർ പിന്നോട്ടു പോകില്ല.




