NEWS

കേരള ബാങ്ക്: ഡയറക്ടർമാരെ നീക്കിയതിന് സ്റ്റേ

കൊച്ചി: കേരള ബാങ്ക് ഭരണസമിതിയിലെ പ്രൊഫഷണൽ ഡയറക്ടർമാരായ എസ്. ഹരിശങ്കറിനെയും എസ്. പ്രേംകുമാറിനെയും നീക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇരുവർക്കും പദവിയിൽ തുടരാം. കഴിഞ്ഞ 23നുള്ള സർക്കാർ ഉത്തരവാണ് ജസ്റ്റിസ് വിജു എബ്രഹാം ഒരുമാസത്തേക്ക് മരവിപ്പിച്ചത്.

ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. കേസ് നവംബർ 10ന് വീണ്ടും പരിഗണിക്കും. കേരള ബാങ്ക് ഡയറക്ടർ ബോർഡ് നൽകിയ ഹർജിയിലാണ് നടപടി.

ഹരിശങ്കർ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ മുൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായിരുന്നു. പ്രേംകുമാർ കനറാ ബാങ്കിന്റെ തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജരും ഹെഡുമായിരുന്നു.

Read News ⏭️

Back to top button