NEWS

വിവാദ പിഎസ്‌സി പരീക്ഷയിൽ വീണ്ടും മൂല്യനിർണയം; തീരുമാനമെടുത്ത് പിഎസ്‌സി, റാങ്ക് പട്ടിക മാറും


തിരുവനന്തപുരം∙ വിവാദമായ ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം നടത്താനുള്ള നടപടികള്‍ പിഎസ്‌സി ആരംഭിച്ചു. കഴിഞ്ഞ ദിവസം കമ്മിഷന്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം എടുത്തതായി അധികൃതര്‍ പറഞ്ഞു. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് വഴിയുള്ള മൂല്യനിര്‍ണയത്തിനായി ഉടന്‍ തന്നെ അധ്യാപകരെ പിഎസ്‌സി ആസ്ഥാനത്തേക്കു വിളിച്ചു വരുത്തും. കഴിഞ്ഞ തവണ മൂല്യനിര്‍ണയം നടത്താതിരുന്ന 10 ചോദ്യങ്ങള്‍ക്കാണ് വീണ്ടും മാര്‍ക്കിടുന്നത്. ഇതോടെ ഒരു ഒഴിവു മാത്രമുള്ള തസ്തികയുടെ റാങ്ക് പട്ടികയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. ശരിയായി മാര്‍ക്കിട്ടിരുന്നെങ്കില്‍ ഇപ്പോള്‍ നിയമനം ലഭിച്ചയാള്‍ റാങ്കുപട്ടികയില്‍ ഇടംപിടിക്കില്ലായിരുന്നുവെന്നാണ്  ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. 


Fashion ⏭️

Back to top button