BUSINESS
2000 രൂപയ്ക്ക് മുകളില്‍ യുപിഐ പേയ്മെന്റിന് ചാര്‍ജ്? സാധാരണക്കാരെ ബാധിക്കുമോ? യാഥാര്‍ത്ഥ്യം ഇതാണ്

NPCI UPI: സാധാരണക്കാരായ മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ യുപിഐ (UPI) ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വലിയ ആശങ്കകള്‍ക്കാണ് വഴിതുറന്നിരിക്കുന്നു. ഇത്തരമൊരു നീക്കം സാധാരണക്കാരെ വലിയ തോതില്‍ ബാധിക്കാത്ത തരത്തില്‍ നടപ്പിലാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്നത്. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പുതിയ നിരക്കുകള്‍ നമ്മുടെ ദൈനംദിന ജീവിതത്തെയോ, സുഹൃത്തുക്കള്‍ക്ക് അയക്കുന്ന പണത്തെയോ ഒരു തരത്തിലും ബാധിക്കാന്‍ പോകുന്നില്ല. ആശങ്കപ്പെടുന്നതിനു പകരം പുതിയ നികുതി നിര്‍ദ്ദേശങ്ങളിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുകയാണ് വേണ്ടത്. യുപിഐ (UPI) ഇടപാടുകളില്‍ വരാനിരിക്കുന്ന പുതിയ മാറ്റങ്ങള്‍ അറിയാം.എന്താണ് പുതിയ മാറ്റം?2000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് യുപിഐ ഇടപാടുകള്‍ക്ക് (Merchant transactions) നിരക്ക് ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത്തരം ഇടപാടുകള്‍ക്ക് 0.25% മുതല്‍ 0.4% വരെ ‘മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ (MDR) ചുമത്തിയേക്കും.ദൈനംദിന പേയ്മെന്റുകളെ ബാധിക്കുമോ?ഈ നീക്കം സാധാരണക്കാരെ വലിയതോതില്‍ ബാധിക്കില്ലെന്ന് വിലയിരുത്തല്‍. പാല്‍, പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍, ഓട്ടോ- ടാക്‌സി നിരക്കുകള്‍ തുടങ്ങിയ നിങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പേയ്മെന്റുകള്‍ ഭൂരിഭാഗവും 2,000 രൂപയില്‍ താഴെ വരുന്നവയാണ്.സാധാരണക്കാരുടെ 2,000 രൂപയില്‍ കൂടുതല്‍ വരുന്ന ഇടപാടുകളില്‍ ഭൂരിഭാഗവും വ്യക്തികള്‍ക്ക് ഇടയില്‍ നടക്കുന്നതാണ്. സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ പണമയക്കുന്നതിന് (Person-to-Person) ഈ പുതിയ നിയമം ബാധകമല്ല. അവ പഴയതുപോലെ തന്നെ പൂര്‍ണമായും സൗജന്യമായിരിക്കും.ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ട2000 രൂപയ്ക്ക് മുകളിലുള്ള ഈ ചാര്‍ജ് പ്രധാനമായും വലിയ വ്യാപാരികളില്‍ (Large Merchants) നിന്നാണ് ബാങ്കുകള്‍ ഈടാക്കുക. സാധാരണ ഉപഭോക്താക്കളില്‍ നിന്നും ഈ തുക ഈടാക്കാന്‍ സാധ്യതയില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൊത്തം യുപിഐ ഇടപാടുകളുടെ 95 ശതമാനവും സൗജന്യമായി തന്നെ തുടരും. വെറും 5 ശതമാനം വരുന്ന വലിയ ബിസിനസ് ഇടപാടുകളെ മാത്രമേ ഇത് ബാധകമാകൂ.പുതിയ മാറ്റം എന്ന് മുതല്‍?ഇലക്ട്രോണിക് പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതിനുള്ള നിലവിലെ വിലക്ക് നീക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പാസാകേണ്ടതുണ്ട്. അതിനാല്‍ തന്നെ പുതിയ നിയമം എന്നു വരുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് നിരക്കു വരുന്നുവെന്ന് കേട്ട നിങ്ങള്‍ പേടിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ കടകളില്‍ നടത്തുന്ന ചെറിയ തുകകളുടെ ഇടപാടുകള്‍ക്കും, മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണമയക്കുന്നതിനും യാതൊരുവിധ ചാര്‍ജും ഈടാക്കില്ല. വലിയ തുകകളുടെ ബിസിനസ് ഇടപാടുകള്‍ നടത്തുന്ന വ്യാപാരികള്‍ക്ക് മാത്രമാണ് യുപിഐ സേവനം സൗജന്യമല്ലാതാകുന്നത്. അതേസമയം ഇത്തരം വലിയ ഇടപാടുകളില്‍ വ്യാപാരികള്‍ ഈ ചാര്‍ജ് വിലയ്‌ക്കൊപ്പം ഉപയോക്താക്കളിലേയ്ക്ക് കൈമാറാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.യുപിഐ ഇടപാടുകളും സേവന നിരക്കുകളുംവ്യക്തികൾ തമ്മിലുള്ള പണമൈറ്റം (P2P)പരിധിയില്ല100% സൗജന്യംബാധിക്കില്ല (സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പണമയക്കാം)ചെറുകിട വ്യാപാരി പണമടയ്ക്കൽ (P2M)2,000 രൂപയിൽ താഴെ100% സൗജന്യംബാധിക്കില്ല (പാൽ, പച്ചക്കറി, പലചരക്ക് വാങ്ങലുകൾ)വൻകിട ബിസിനസ്സ് പണമടയ്ക്കൽ (P2M)2,000 രൂപ മുകളിൽ0.25% – 0.4% MDRനേരിട്ട് ബാധിക്കില്ല (വ്യാപാരികളിൽ നിന്നാണ് ബാങ്ക് ഈടാക്കുന്നത്)വാലറ്റ് / പിപിഐ വഴിയുള്ള യുപിഐ2,000 രൂപ മുകളിൽ1.1% വരെ ഇന്റർചേഞ്ച് ഫീസ്ഉപയോക്താവിന് സൗജന്യം (വാലറ്റ് വ്യാപാരികൾക്ക് മാത്രം)(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളും, വിലയിരുത്തലുകളും അടിസ്ഥാനമാക്കി മാത്രമാണ്. പുരോഗമിക്കുന്ന വിഷയമാണ്. മാറ്റങ്ങള്‍ വരാം.)
Read News


