SPORTS

ധോണി ആഗ്രഹിച്ചതു പോലെ ഇന്ത്യക്കാരൻ പരിശീലകൻ, മുൻ പേസറെ കോച്ചായി പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ്


ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ മുൻ ഇന്ത്യൻ താരം സഹീർ ഖാൻ പരിശീലിപ്പിക്കും. വർഷങ്ങളായി ചെന്നൈയ്ക്കൊപ്പമുണ്ടായിരുന്ന സ്റ്റീഫൻ ഫ്ലെമിങ് ടീം വിട്ടതിനു പിന്നാലെയാണ് സഹീർ ഖാന്റെ നിയമനം. ചെന്നൈയുമായുള്ള കരാർ അവസാനിപ്പിച്ച ഫ്ലെമിങ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് പരിശീലകനായി ചുമതലയേറ്റിരുന്നു. ആദ്യമായാണ് സഹീർ ഖാൻ ഒരു ടീമിന്റെ ഹെഡ് കോച്ചാകുന്നത്.ഇന്ത്യയ്ക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് സഹീർ ഖാൻ. 2011 ലോകകപ്പിൽ ഇന്ത്യയ്ക്കായി 21 വിക്കറ്റുകൾ വീഴ്ത്തിയ സഹീർ ഖാൻ വിക്കറ്റു വേട്ടക്കാരിൽ മുന്നിലെത്തി. 2024 ഐപിഎലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ മെന്ററായും പ്രവർത്തിച്ചു. ഒരു ഇന്ത്യക്കാരൻ ചെന്നൈയുടെ പരിശീലകനാകണമെന്ന് എം.എസ്. ധോണിയും ടീം ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദും ടീം ഉടമ രൂപ ഗുരുനാഥും നേരത്തേ തീരുമാനിച്ചിരുന്നു.


Auto ⏭️

Back to top button