പ്രേംനസീർ സിനിമയുടെ പര്യായം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

പ്രേംനസീർ മാദ്ധ്യമ പുരസ്‌കാരം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വി.എസ്.രാജേഷിനു സമ്മാനിക്കുന്നു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ഡി.ജി.പി.റവഡാ ചന്ദ്രശേഖർ തുടങ്ങിയവർ സമീപം
തിരുവനന്തപുരം.ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ പര്യായമായിരുന്നു നടൻ പ്രേംനസീറെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അതുല്യനായ കലാകാരനായിരുന്നു . അഭിനയത്തിലെന്നപോലെ പെരുമാറ്റത്തിലും നസീർ അപൂർവവ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.പ്രേംനസീർ സുഹൃത് സമിതിയുടെ മാദ്ധ്യമ പുരസ്കാരങ്ങൾ ഭാരത് ഭവനിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.
മുൻ എം.പി പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.ഡിജി.പി റവഡാ ചന്ദ്രശേഖർ, മാദ്ധ്യമപ്രവർത്തകരായ എസ്.ആർ.ശക്തിധരൻ,കെ.ശ്രീകണ്ഠൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
മാദ്ധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ഡി.ജി.പി റവഡാ ചന്ദ്രശേഖറും കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷിനു സമ്മാനിച്ചു.സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ സ്വാഗതവും , പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ നന്ദിയും പറഞ്ഞു. എസ്.ആർ.ശക്തിധരൻ , പി.കിഷോർ, സുജയ പാർവ്വതി, ദീപക് ധർമ്മടം, ജോർജ്ജ് പുളിക്കൻ,കെ.ബി.ജയചന്ദ്രൻ തുടങ്ങിയവർ അവാർഡുകൾ ഏറ്റുവാങ്ങി.


